ബട്‍ലര്‍ ഷോ...; ഇംഗ്ലണ്ടിന് മികച്ച സ്‌കോർ..

ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ജോസ് ബട്‌ലറും അലെക്‌സ് ഹെയ്ൽസും അര്‍ധ സെഞ്ച്വറി നേടി

Update: 2022-11-01 09:44 GMT

ബ്രിസ്ബണ്‍: അർധ സെഞ്ച്വറികളുമായി ഓപ്പണർമാരായ ജോസ് ബട്‌ലറും അലെക്‌സ് ഹെയ്ൽസും തകർത്തടിച്ചപ്പോൾ ടി20 ലോകകപ്പില്‍  ന്യൂസിലന്‍റിനെതിരെ ഇംഗ്ലണ്ടിന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 179 റൺസ് എടുത്തു. ജോസ് ബട്‌ലർ 47 പന്തിൽ രണ്ട് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു. 40 പന്തിൽ നിന്നാണ് അലെക്‌സ് ഹെയ്ൽസ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ന്യൂസിലന്‍റിനായി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്‍റ് ബോൾട്ട് ഒഴികെ മറ്റെല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി..

Advertising
Advertising

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നായകന്‍റെ തീരുമാനം ശരി വക്കും വിധമായിരുന്നു ഓപ്പണര്‍മാരുടെ പ്രകടനം. ഒന്നാം വിക്കറ്റില്‍ ബട്‍ലറും ഹെയ്ല്‍സും ചേര്‍ന്ന് 81 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പതിനൊന്നാം ഓവറില്‍ അര്‍ധ സെഞ്ച്വറിക്ക് പിറകേ ഹെയ്ല്‍സ് വീണു.  അഞ്ച് റണ്‍സ് മാത്രമെടുത്ത മുഈന്‍ അലി പതിമൂന്നാം ഓവറില്‍ കൂടാരം കയറി. പിന്നീടെത്തിയ ലിയാം ലിവിങ്സറ്റണൊപ്പം ചേര്‍ന്ന് ബട്‍ലര്‍ സ്കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 20 റണ്‍സെടുത്ത ലിവിങ്സ്റ്റണെ പതിനേഴാം ഓവറില്‍ നഷ്ടമായി. പിന്നീടെത്തിയ ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല..ഹാരി ബ്രൂക് ഏഴ് റണ്‍സും ബെന്‍ സ്റ്റോക്സ് എട്ട് റണ്‍സുമെടുത്ത് പുറത്തായി.. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News