മോനേ നിനക്കെന്താ പ്രശ്‌നം ? ഇൻസ്റ്റയിൽ വാർണറിനെ ട്രോളി കോഹ്‌ലി

പുറത്തിറങ്ങാൻ പോകുന്ന അല്ലു അർജുൻ ചിത്രമായ പുഷ്പയുടെ ട്രെയിലർ ഉപയോഗിച്ചുള്ള റീൽസാണ് വാർണർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Update: 2021-12-12 12:44 GMT
Editor : Nidhin | By : Web Desk

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന വിദേശതാരമാണ് ഓസ്‌ട്രേലിയൻ താരമായ വാർണർ. ഇന്ത്യൻ സിനിമാ പാട്ടുകൾക്കും, ഡയലോഗുകൾക്കൊപ്പവും ചുവടുവെച്ച് വാർണർ പോസ്റ്റ് ചെയ്യുന്ന ഇൻസ്റ്റഗ്രാം റീൽസുകൾ എപ്പോഴും വൈറലാവാറുണ്ട്. ചില റീലുകളിൽ അദ്ദേഹത്തിന്റെ കുടുംബവും പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ത്യയോടുള്ള ഇഷ്ടം കാരണം അദ്ദേഹത്തിന്റെ ഒരു മകൾക്ക് അദ്ദേഹം പേരിട്ടത് ഇൻഡി എന്നായിരുന്നു.

അടുത്തയാഴ്ച പുറത്തിറങ്ങാൻ പോകുന്ന അല്ലു അർജുൻ ചിത്രമായ പുഷ്പയുടെ ട്രെയിലർ ഉപയോഗിച്ചുള്ള റീൽസാണ് വാർണർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertising
Advertising

അല്ലു അർജുന്റെ തല മോർഫ് ചെയ്തു മാറ്റി പകരം തന്റെ തലവച്ചുള്ള ഗാനത്തിന്റെ വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Full View

അതിന് താഴെ വിരാട് കോഹ്‌ലിയുടെ കമന്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

' സുഹൃത്തേ നിങ്ങൾ ഒക്കെയല്ലേ ' ? എന്നായിരുന്നു കോഹ്‌ലിയുടെ കമന്റ്. കഴിഞ്ഞ ദിവസം ഗാബാ ടെസ്റ്റിൽ വച്ച് വാർണറുടെ തലക്ക് പരിക്കേറ്റിരുന്നു. അത് ഉദ്ദേശിച്ചാണ് വിരാടിന്റെ കമന്റ് എന്നാണ് സൂചന. അതിന് മറുപടിയായി വാർണറുടെ കമന്റും അത് സൂചിപ്പിക്കുന്നു. '' തലയിൽ ചെറിയ വേദനയുണ്ട്, അത്രയുള്ളൂ'- വാർണർ മറുപടിയെഴുതി.



 പിന്നാലെ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബോളർ ദയവായി ഇതൊന്നു നിർത്തു എന്നും തമാശരൂപേണ പറയുന്നുണ്ട്.

ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ വാർണറെ ടീം നിലനിർത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തവണത്തെ ലേലത്തിന് വൻതുക പ്രതീക്ഷിക്കുന്ന താരമാണ് വാർണർ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News