ബംഗ്ലാദേശിനെ നാണംകെടുത്തി സിംബാബ്​‍വെ; ആദ്യ ടെസ്റ്റിൽ മൂന്ന് വിക്കറ്റ് ജയം

Update: 2025-04-24 01:06 GMT
Editor : safvan rashid | By : Sports Desk

ധാക്ക: ആദ്യ ടെസ്റ്റിൽ ബംഗ്ല​ാദേശിനെതിരെ സിംബാബ്​‍വെക്ക് മൂന്നുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് സിംബാബ്​‍വെ ഒരു എവേ ടെസ്റ്റിൽ വിജയിക്കുന്നത്. 2018ൽ ബംഗ്ലാദേശിന് എതിരെത്തന്നെയായിരുന്നു സിംബാബ്​‍വെയുടെ അവസാന എവേ ടെസ്റ്റ് വിജയം.

ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ 191ന് റൺസിന് പുറത്താക്കിയ സിംബാബ്​‍വെ മറുപടി ബാറ്റിങ്ങിൽ 273 റൺസ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ 255 റൺസാണ് ബംഗ്ലാദേശ് ഉയർത്തിയത്. 174 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സിംബാബ്​‍വെ വിക്കറ്റ് നഷ്ടപ്പെടാതെ 95 റൺസിലെത്തിയിരുന്നു. എന്നാൽ തുടർന്ന് വിക്കറ്റുകൾ തുടരെ നഷ്ടമായത് സന്ദർശകരെ കുഴപ്പിച്ചു. 145ന് ആറ് എന്ന നിലയിൽ പരുങ്ങിയ സിംബാബ്​‍വെ ഒടുവിൽ മൂന്ന് വിക്കറ്റ് ബാക്കിയിരിക്കേ ലക്ഷ്യം കാണുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ മൂന്നും രണ്ടാം ഇന്നിങ്സിൽ ആറും വിക്കറ്റുകളെടുത്ത മുസറബാനിയാണ് ബംഗ്ല ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. മെഹ്സി ഹസൻ മിറാസ് ബംഗ്ലദേശിനായി രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ഏപ്രിൽ 28 മുതൽ ആരംഭിക്കും.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News