അല്‍ഹിലാല്‍ താരത്തിന് റോണോയുടെ 'ഹെഡ് ലോക്ക്'; മഞ്ഞക്കാര്‍ഡ്

ഗുസ്താവോയെ ക്രിസ്റ്റ്യാനോ കൈ കൊണ്ട് വലിച്ചിടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.

Update: 2023-04-19 11:46 GMT
Advertising

‍സൗദി പ്രൊ ലീഗിൽ അൽ ഹിലാലിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോക്ക് മഞ്ഞക്കാർഡ്. കളിക്കിടെ എതിര്‍ താരത്തിന് നേരെ അപകടകരമായ രീതിയില്‍ ഫൗൾ ചെയ്തതിനാണ് റോണോക്ക് നേരെ റഫറി മഞ്ഞക്കാർഡ് ഉയർത്തിയത്. പന്തിനായുള്ള കുതിപ്പിനിടെ തന്‍റെ മുന്നിലെത്തിയ ഹിലാല്‍ താരം ഗുസ്താവോ ക്യൂലറിനെ ക്രിസ്റ്റ്യാനോ കൈ കൊണ്ട് വലിച്ചിടുകയായിരുന്നു.

ഒറ്റ നോട്ടത്തില്‍ തന്നെ ഫൗളാണെന്ന് മനസ്സിലാവുന്ന നീക്കത്തിന് റഫറി ഉടന്‍ തന്നെ മഞ്ഞക്കാര്‍ഡും നല്‍കി. ഗുസ്താവോയെ ക്രിസ്റ്റ്യാനോ കൈ കൊണ്ട് വലിച്ചിടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്. 

മത്സരത്തില്‍ അൽ-നസ്ർ പരാജയപ്പെട്ടിരുന്നു. ഹിലാല്‍ എതിരില്ലാത്ത രണ്ടു ​ഗോളിനാണ് അൽ നസ്റിനെ തറപറ്റിച്ചത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഒ‍ഡിയോൻ ഇ​ഗാലോ അൽ-ഹിലാലിനു വേണ്ടി ഇരട്ട ​ഗോളുകൾ നേടി.

ആദ്യ പകുതിയിൽ 42-ാം മിനുറ്റിലും രണ്ടാം പകുതിയിൽ 62-ാം മിനുറ്റിലും ലഭിച്ച പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് താരം ഇരട്ട ​ഗോളുകൾ കണ്ടെത്തിയത്.  വിജയിച്ചിരുന്നെങ്കില്‍ പോയിന്‍റ് ടേബിളിൽ ഒന്നാമതുളള അൽ-ഇത്തിഹാദിന് ഒപ്പമെത്താൻ ക്രിസ്ത്യാനോയുടെ ടീമിനാകുമായിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News