'ഫൈനലിസിമ'; യൂറോ ചാമ്പ്യന്മാരും കോപ്പാ ജേതാക്കളും നേർക്കുനേർ

'ഫൈനലിസിമ' എന്ന് പേരിട്ടിരിക്കുന്ന മത്സരം 2022 ജൂൺ ഒന്നിന് ലണ്ടനിലാണ് നടക്കുക

Update: 2021-12-17 09:15 GMT
Editor : dibin | By : Web Desk
Advertising

യൂറോ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും നേർക്കുനേർ എത്തുന്നു. 'ഫൈനലിസിമ' എന്ന് പേരിട്ടിരിക്കുന്ന മത്സരം 2022 ജൂൺ ഒന്നിന് ലണ്ടനിലാണ് നടക്കുക.

യുവേഫയും കോനബോളും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ട് വൻകരയിലെ ചാമ്പ്യന്മാർ നേർക്കുനേർ എത്തുമ്പോൾ വിജയം ആർക്കാണെന്ന് പ്രവചിക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.

ഫിഫ റാങ്കിങിൽ അഞ്ചാം സ്ഥാനത്താണ് മെസിയുടെ അർജന്റീനയെങ്കിൽ അസൂറിപ്പട പട്ടികയിൽ ആറാ സ്ഥാനത്താണ്. ലോകോത്തര താരങ്ങൾ ഇരുടീമുകളിലും നിരവധിയുണ്ടെങ്കിലും പേപ്പറിൽ ഇറ്റലിയാണ് അർജന്റീനയേക്കാൾ മുന്നിലെന്ന് പറയേണ്ടി വരും. ആദ്യമായാണ് ഇരുവൻകരയിലെ ചാമ്പ്യന്മാർക്കായി ഒരു മത്സരം സംഘടിപ്പിക്കുന്നത്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News