8690 കോടി; ക്ലബ് ലോകകപ്പിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ഫിഫ

Update: 2025-03-07 14:13 GMT
Editor : safvan rashid | By : Sports Desk

ലണ്ടൻ: ഈ വർഷം നടക്കുന്ന ക്ലബ് ലോകകപ്പിനായി വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഫിഫ. 1 ബില്യൺ ഡോളർ അഥവാ 8690 കോടിയെന്ന വമ്പൻ തുകയാണ് പ​ങ്കെടുക്കുന്ന ക്ലബുകൾക്കായി ഫിഫ പ്രഖ്യാപിച്ചത്. 32 ടീമുകൾ പ​​ങ്കെടുക്കുന്ന പുതുക്കിയ രീതിയിലുള്ള ക്ലബ് ലോകകപ്പ് ജൂൺ 14 മുതൽ ജൂലൈ 13 വരെ അമേരിക്കയിൽ നടക്കും.

ടൂർണമെന്റിൽ പ​ങ്കെടുക്കുന്ന ക്ലബുകൾക്ക് ഇത്രയും തുക നൽകുന്നത് ലോക ക്ലബ് ഫുട്ബോളിൽ വഴിത്തിരിവാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റീനോ പ്രതികരിച്ചു. അമേരിക്കയിലെ 12 സ്റ്റേഡിയങ്ങളിലായി ഒരുക്കുന്ന ക്ലബ് ലോകകപ്പ്  2026 ലോകകപ്പിനുള്ള മുന്നൊരുക്കം കൂടിയായാണ് ഫിഫ കാണുന്നത്.

റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, പാരിസ് സെന്റ് ജർമെൻ, ചെൽസി, ബൊറൂസ്യ ഡോർട്ട്മുണ്ട് എന്നീ പ്രമുഖ ടീമുകൾക്കൊപ്പം ലയണൽ മെസ്സി കളിക്കുന്ന ഇന്റർ മിയാമി അടക്കമുള്ള ക്ലബ് ലോകകപ്പിൽ പന്തുതട്ടും. ​െഫ്ലമെങ്ങോ, പാൽമിറാസ്, റിവർ ​േപ്ലറ്റ്, ഫ്ലൂമിനൻസ് അടക്കമുള്ള തെക്കേ അമേരിക്കൻ ടീമുകളും അൽ അഹ്‍ലി അടക്കമുള ഏഷ്യൻ ടീമുകളും ടൂർണമെന്റിൽ പന്തുതട്ടും.

ഓരോ വൻകരകളിലെയും ജേതാക്കൾ മാ​ത്രം പ​ങ്കെടുക്കുന്ന ക്ലബ് ലോകകപ്പ് ഫിഫ ലോകകപ്പ് മാതൃകയിൽ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ഫിഫ.  

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News