ഹക്കീമിക്ക് തിരിച്ചടി; പീഡനക്കേസിൽ ഫ്രഞ്ച് പൊലീസ് കേസെടുത്തു

കഴിഞ്ഞയാഴ്ച ഫ്രാൻസിലെ ഹക്കീമിയുടെ വീട്ടിൽ വച്ച് പീഡനം നടന്നതായാണ് ആരോപണം

Update: 2023-03-03 12:34 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: ലൈംഗിക പീഡന പരാതിയിൽ പി.എസ്.ജി പ്രതിരോധ താരം അഷ്‌റഫ് ഹക്കീമിയെ ഫ്രഞ്ച് പൊലീസ് ചോദ്യംചെയ്തു. ഇതിനുപിന്നാലെ താരത്തിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ 'എ.എഫ്.പി' റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് പ്രോസിക്യൂട്ടർമാരാണ് വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ ഫെബ്രുവരി 26നാണ് 24കാരിയായ ഫ്രഞ്ച് യുവതി അഷ്‌റഫ് ഹക്കീമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പൊലീസിൽ മൊഴി നൽകിയെങ്കിലും പരാതി നൽകാൻ കൂട്ടാക്കിയിരുന്നില്ല. സംഭവത്തിൽ ഹോട്‌സ് ഡി സീൻ ടെറിറ്റോറിയൽ പൊലീസാണ് ഇന്ന് ഹക്കീമിയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ചോദ്യംചെയ്യലിനു പിന്നാലെ കേസെടുക്കുകയായിരുന്നു. പരാതിക്കാരി

ഹക്കീമി നിരപരാധിയാണെന്ന് താരത്തിന്റെ അഭിഭാഷകൻ ഫാനി കോളിൻ പ്രതികരിച്ചു. താരം തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോളിൻ പറഞ്ഞു. ഇരയുമായി ബന്ധപ്പെടുന്നതിന് നേരത്തെ പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 25ന് ഫ്രഞ്ച് നഗരമായ ബുലോയ്നിലുള്ള ഹകീമിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നതെന്നാണ് റിപ്പോർട്ട്. കുടുംബം വീട്ടിലില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമമായ 'ലെ പാരിസിയൻ' പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. പെൺകുട്ടി വിലക്കിയിട്ടും ചുണ്ടിലും രഹസ്യഭാഗങ്ങളിലും ചുംബിച്ചതായാണ് വെളിപ്പെടുത്തൽ.

ഇൻസ്റ്റഗ്രാം വഴി ഇരുവരും തമ്മിൽ സൗഹൃദമുണ്ടെന്ന് സ്പാനിഷ് മാധ്യമമായ 'മാഴ്സ' റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജനുവരി 16നാണ് ഇരുവരും ഇൻസ്റ്റയിൽ സുഹൃത്തുക്കളാകുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ആദ്യമായി നേരിൽകാണുന്നത്. ഹകീമി ബുക്ക് ചെയ്ത 'യൂബർ' കാറിലാണ് യുവതി താരത്തിന്റെ വീട്ടിലെത്തിയതെന്ന് 'മാഴ്സ' റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിനു പിന്നാലെ വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി സുഹൃത്തിന് മെസേജ് അയക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് എത്തിയാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഞായറാഴ്ച പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തെക്കുറിച്ച് മൊഴി നൽകുകകയായിരുന്നു.

Summary: PSG defender Achraf Hakimi has been questioned and charged by French prosecutors following rape allegations against him

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News