തിരിച്ചുവരവ് എപ്പോൾ? അഡ്രിയാൻ ലൂണ പറയുന്നു..; പ്രതീക്ഷയോടെ ആരാധകർ

ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല. ടീമന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ലൂണയുടെ പരിക്കിനെ വിശേഷിപ്പിക്കുന്നവരും കുറവല്ല.

Update: 2024-03-07 05:49 GMT
Editor : rishad | By : Web Desk

അഡ്രിയാന്‍ ലൂണ

Advertising

കേരള ബ്ലാസ്റ്റേഴ്‌സ് 2023-24 സീസൺ ആരംഭിച്ചത് തന്നെ പരിക്കിന്റെ അലയൊലികൾ കേട്ടാണ്. ബ്ലാസ്‌റ്റേഴ്‌സ് പരിശീലക ക്യാമ്പിലേക്ക്, എത്തുംമുമ്പെയും, കളിക്കിടെയും പരിക്കേറ്റ് പുറത്തായവരുടെ കഥ കൂടി ഇക്കുറി ബ്ലാസ്റ്റേഴ്‌സിന് പറയാനുണ്ട്.

സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണിൽ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഇൌ നിരയിലെ പ്രധാനിയായിരുന്നു അഡ്രിയാന്‍ ലൂണ.

ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല. ടീമന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ലൂണയുടെ പരിക്കിനെ വിശേഷിപ്പിക്കുന്നവരും കുറവല്ല. കാരണം അത്രത്തോളം ഇംപാക്ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങൾ വേറിട്ട് അറിയാനും കഴിഞ്ഞു. അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല.

ലൂണ പുറത്ത് പോയതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്പ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ ഓരോ അപ്ഡേറ്റിനും ആവര്‍ പ്രതീക്ഷയോടെയാണ് ചെവിയോര്‍ക്കുന്നത്. ഇപ്പോഴിതാ ലൂണ തന്നെ, തന്റെ മടങ്ങിവരവിനെക്കുറിച്ചും ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനെക്കുറിച്ചും പറയുകയാണ്.

സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്ന് ലൂണ പറയുന്നു. ഒരു കളിക്കാരനെ സംബന്ധിച്ച് പരിക്കേറ്റ് പുറത്തിരിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. ചികിത്സയും മറ്റും നല്ല രീതിയിൽ തന്നെയാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. പൂർണമായും ഫിറ്റായി വരാൻ ഒരുമാസം എടുക്കുമെന്നും താരം പറയുന്നുണ്ട്. ക്രാവിൻ യുട്യൂബ് വീഡിയോക്ക് അനുവദിച്ച അഭമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം അഡ്രിയാൻ ലൂണ മാർച്ച് പകുതിയോടെ പരിശീലനം ആരംഭിക്കുമെന്ന പ്രതീക്ഷ, പരിശീലകന്‍ വുക്കമിനോവിച്ച് നേരത്തെ പങ്കുവെച്ചിരുന്നു. എന്നാല്‍ മുതല്‍ പരിശീലനം ആരംഭിക്കാനാകുമെന്ന് ലൂണ പറയുന്നില്ലെങ്കിലും ഒരു മാസമാണ് പൂര്‍ണ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ലൂണ പറഞ്ഞുവെക്കുന്നത്.

സീസണിന്റെ ആദ്യപകുതി കഴിഞ്ഞപ്പോൾ മികച്ച പ്രകടനത്തോടെ കിരീടപ്രതീക്ഷ നൽകിയ ബ്ലാസ്റ്റേഴ്സിന് ഇപ്പോള്‍ ചെറിയ ക്ഷീണം സംഭവിച്ചിട്ടുണ്ട്. ടീമിലെ പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റു പുറത്തായാണ് ഇൌ ക്ഷീണത്തിന് പിന്നിലെന്നാണ് വിലയിരുത്തലുകള്‍.

2023 കലണ്ടർ വർഷത്തിൽ ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. 2024ല്‍ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റു എന്നത് ആരാധകര്‍ക്കും ഇപ്പോഴും ഉള്‍കൊള്ളാനാകുന്നില്ല. കൊച്ചിയിൽ എഫ് സി ഗോവയ്ക്ക് എതിരെ 4-2 ന് ജയിച്ചത് മാത്രമാണ് ആശ്വസിക്കാനുള്ളത്.

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News