ജൂലിയൻ അൽവാരസ് ഇൻ; ഈജിപ്തിനെതിരെ മൂന്ന് മാറ്റവുമായി അർജന്റീന

ഈജിപ്തിനായി മുഹമ്മദ് സലാഹ് സ്റ്റാർട്ട് ചെയ്യും

Update: 2026-07-07 15:15 GMT
Editor : Sharafudheen TK | By : Sports Desk

അത്‌ലാന്റ: ഈജിപ്തിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ അർജന്റീനൻ നിരയിൽ  മൂന്ന് മാറ്റങ്ങൾ. മുന്നേറ്റനിരയിൽ ക്യാപ്റ്റൻ ലയണൽ മെസ്സിക്കൊപ്പം ജൂലിയൻ അൽവാരസ് പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയപ്പോൾ ലൗട്ടാരോ മാർട്ടിനസ് ബെഞ്ചിലേക്ക് മാറി. ലെഫ്റ്റ് ബാക് പൊസിഷനിൽ നഹുവെൽ മൊളീനക്ക് പകരം ടഗ്ലിഫികോയും ടിയാഗോ അൽമാഡക്ക് പകരം ലിയാൻഡ്രോ പരേഡസും ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തി. അത്‌ലാന്റ സ്റ്റേഡിയത്തിൽ രാത്രി 9.30നാണ് പോരാട്ടം.

 അതേസമയം, ഈജിപ്ത് നിരയിൽ മുഹമ്മദ് സലാഹ് പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ഗോൾവലക്ക് മുന്നിൽ എമിലിയാനോ മാർട്ടിനസ് തുടരുമ്പോൾ സെൻട്രൽ ഡിഫൻസിൽ ക്രിസ്റ്റ്യൻ റൊമേരോ-ലിസാൻഡ്രോ മാർട്ടിനസ് സഖ്യം തുടരും. കാപ് വെർദെക്കെതിരായ മത്സരത്തിൽ കടുത്തപോരാട്ടത്തിനൊടുവിൽ എക്‌സ്ട്രാ ടൈമിലാണ് നിലവിലെ ചാമ്പ്യൻമാർ വിജയം സ്വന്തമാക്കിയത്. ഇതോടെയാണ് ടീമിൽ അഴിച്ചുപണിക്ക് അർജന്റൈൻ പരിശീലകൻ ലയണൽ സ്‌കലോണി തയാറായത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News