വെനസ്വേലയെ മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന; മെസിക്ക് ഗോള്‍

തുടര്‍ച്ചയായ 30 ആം മത്സരത്തിലാണ് അര്‍ജനന്‍റീന തോല്‍വിയറിയാതെ കുതിപ്പ് തുടരുന്നത്.

Update: 2022-03-26 02:24 GMT

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീനയുടെ തേരോട്ടം. തുടര്‍ച്ചയായ 30 ആം മത്സരത്തിലാണ് അര്‍ജനന്‍റീന തോല്‍വിയറിയാതെ കുതിപ്പ് തുടരുന്നത്. സൂപ്പര്‍ താരം മെസി കൂടി ഗോള്‍ കണ്ടെത്തിയതോടെ അര്‍ജന്‍റീനക്ക് ഈ വിജയം ഇരട്ടിമധുരമുള്ളതായി. 

പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് നില്‍ക്കുന്ന വെനസ്വേലക്കെതിരെ എല്ലാ മേഖലകളിലും അര്‍ജന്‍റീന ആധിപത്യം പുലര്‍ത്തി. പന്ത് കൈവശം വെക്കുന്നതിലും പാസുകളും ഷോട്ട് ഉതിര്‍ക്കുന്നതിലുമെല്ലാം അര്‍ജന്‍റീന വ്യക്തമായ മേല്‍ക്കൈ നേടിയ മത്സരത്തില്‍ വെനസ്വേല ചിത്രത്തിലേ ഇല്ലായിരുന്നു.

Advertising
Advertising

നിക്കോളാസ് ഗോണ്‍സാലസ് ആണ് അര്‍ജന്റീനക്കായി ആദ്യം വല കുലുക്കിയത്. 35ാം മിനിറ്റില്‍ ഡി പോളിന്റെ അസിസ്റ്റിലൂടെയായിരുന്നു ഗോണ്‍സാലസിന്‍റെ ഗോള്‍. ഗോണ്‍സാലസിന്‍റെ ഗോളിലൂടെ ആദ്യ പകുതി അര്‍ജന്‍റീന ഒരു ഗോള്‍ ലീഡില്‍ അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ 61ാം മിനിറ്റില്‍ അര്‍ജന്‍റീന രണ്ടാം ഗോള്‍ നേടുമെന്ന് തോന്നിച്ചെങ്കിലും മാക് അലിസ്റ്ററിന് ആ അവസരം മുതലെടുക്കാനായില്ല. പിന്നീട് 79ാം മിനിറ്റില്‍ കിട്ടിയ അവസരം എയ്ഞ്ചല്‍ ഡി മരിയ വലയിലെത്തിച്ചു. രണ്ട് ഡിഫന്‍റര്‍മാരേയും മറികടന്ന് ഡി പോളില്‍ നിന്ന് ലഭിച്ച പന്ത് എയ്ഞ്ചല്‍ ഡി മരിയ ഗോളാക്കുകയായിരുന്നു. ലീഡ് 2-0...

82ാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി മിഷിഹയുടെ ഗോളെത്തി.  എയ്ഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍ നിന്നാ് മെസി ഗോള്‍ കണ്ടെത്തിയത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News