ചുവപ്പ്കാർഡ് കാണിച്ചതിന് വനിതാ റഫറിയെ അടിച്ചു വീഴ്ത്തി;അർജന്റീനൻ താരം അറസ്റ്റിൽ

താരത്തെ ആജീവനാന്തമായി വിലക്കുകയും ചെയ്തു

Update: 2022-08-03 13:17 GMT
Editor : Dibin Gopan | By : Web Desk

ബ്യൂണസ് അയേഴ്‌സ്: ചുവപ്പ്കാർഡ് കാണിച്ചതിന് വനിതാ റഫറിയെ അടിച്ചുവീഴ്ത്തി അർജന്റീനൻ താരം. അർജന്റീനയിലാണ് സംഭവം. ഒരു ഫുട്‌ബോൾ മത്സരത്തിനിടെ വനിതാ റഫറിയെ ഫുട്‌ബോൾ താരം അടിച്ച് ഗ്രൗണ്ടിൽ വീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ താരത്തെ അറസ്റ്റ് ചെയ്തു. പിന്നാലെ ആജീവനാന്തമായി വിലക്കുകയും ചെയ്തു.

അർജന്റീനയിലെ ഒരു പ്രാദേശിക ടൂർണമെന്റിനിടെയാണ് അനിഷ്ട സംഭവങ്ങൾ. ഗാർമനീസ്, ഇൻഡിപെൻഡൻസിയ ടീമുകളുടെ പോരാട്ടത്തിനിടെയാണ് റഫറിക്കു നേരെ അതിക്രമമുണ്ടായത്. ഗാർമനീസ് താരം ക്രിസ്റ്റ്യൻ ടിറോണെ റഫറി ദാൽമ കോർട്ടാഡിയെ അടിച്ചു വീഴ്ത്തുകയായിരുന്നു.

Advertising
Advertising



ചുവപ്പ്കാർഡ് കാണിച്ചതാണ് ക്രിസ്റ്റ്യൻ ടിറോണെയെ പ്രകോപിപ്പിച്ചത്. പ്രതികാരം ചെയ്യാൻ റഫറിയെ താരം പിന്നിൽകൂടി വന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. റഫറിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News