ഏറ്റവും കൂടുതൽ ട്രോഫി നേടിയ ഫുട്‌ബോൾ താരം: മെസി ഒന്നാമത്, റൊണാൾഡോ എട്ടാമത്

ബ്രസീലിന്റെ ഡാനി ആൽവ്‌സും പട്ടികയിൽ മെസിക്കൊപ്പം തന്നെയുണ്ട്

Update: 2023-08-23 16:08 GMT

വിവിധ ടീമുകളിൽ കളിച്ച് ഏറ്റവും കൂടുതൽ ട്രോഫി നേടിയ ഫുട്‌ബോൾ താരങ്ങളുടെ പട്ടികയിൽ അർജൻറീനൻ ഇതിഹാസം ലയണൽ മെസി ഒന്നാമത്. 44 ട്രോഫികളാണ് താരത്തിനൊപ്പം ടീമുകൾ നേടിയത്. എന്നാൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എട്ടാമതാണുള്ളത്. 35 ട്രോഫികളാണ് സിആർ സെവനും സംഘവും നേടിയിട്ടുള്ളത്. ഗ്ലോബൽ ഇൻഡക്‌സാണ് കൂടുതൽ ട്രോഫി നേടിയ ഫുട്‌ബോൾ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ബ്രസീലിന്റെ ഡാനി ആൽവ്‌സും പട്ടികയിൽ മെസിക്കൊപ്പം തന്നെയുണ്ട്. 44 ട്രോഫികൾ നേടിയ സംഘങ്ങളിൽ താരവുമുണ്ടായിരുന്നു. ഈജിപ്ഷ്യൻ ഫുട്‌ബോളർ ഹൊസ്സാം അഷൂർ രണ്ടാമതും ബ്രസീലിന്റെ മാക്‌സ്‌വെൽ മൂന്നാമതുമാണ്. ഹൊസ്സാം 39 കിരീട നേട്ടങ്ങളിലും മാക്‌സ്‌വെൽ 37 കിരീട നേട്ടങ്ങളിലും പങ്കാളിയായി.

Advertising
Advertising

ഫുട്‌ബോൾ താരങ്ങളും നേടിയ ട്രോഫികളുടെ എണ്ണവും

1. ലയണൽ മെസി - 44 ട്രോഫികൾ

2. ഡാനി ആൽവസ് - 44 ട്രോഫികൾ

3. ഹൊസ്സാം അഷൂർ - 39 ട്രോഫികൾ

4. മാക്‌സ്‌വെൽ - 37 ട്രോഫികൾ

5. ആന്ദ്രെ ഇനിയേസ്റ്റ - 37 ട്രോഫികൾ

6. ജെറാർഡ് പിക്വ - 37 ട്രോഫികൾ

7. റയാൻ ഗിഗ്‌സ് - 36 ട്രോഫികൾ

8. ക്രിസ്റ്റ്യാനോ റൊണാൾഡോ - 35 ട്രോഫികൾ

9. കെന്നി ഡാൽഗിഷ് -35 ട്രോഫികൾ

10. സെർജിയോ ബുസ്‌കെറ്റ്‌സ് - 35 ട്രോഫികൾ

11. വിറ്റോർ ബയ - 34 ട്രോഫികൾ

12. കരിം ബെൻസെമ - 33 ട്രോഫികൾ

13. സേവി - 33 ട്രോഫികൾ

14. സ്ലാറ്റൻ ഇബ്രാഹിമോവിച്ച് - 32 ട്രോഫികൾ

Argentinian legend Lionel Messi tops the list of football players who have won the most trophies.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News