മെസി ദി അസിസ്റ്റ് കിംഗ്; പട്ടികയിൽ റൊണാൾഡോ പത്താമത്

ബ്രസീൽ സൂപ്പർ താരം നെയ്മർ പട്ടികയിൽ അഞ്ചാമതാണുള്ളത്

Update: 2023-01-26 15:04 GMT

Messi and Ronaldo

ലോകഫുട്‌ബോളിലെ അസിസ്റ്റ് കിംഗുമാരിൽ അർജൻറീനൻ സൂപ്പർ താരം ലയണൽ മെസി ഒന്നാമത്. 350 അസിസ്റ്റുമായി ഇതിഹാസ താരം ഒന്നാമത് നിൽക്കുന്ന താരങ്ങളുടെ അസിസ്റ്റ് കണക്കുപട്ടിക കായിക മാധ്യമമായ 'ഗോൾ' ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ പട്ടികയിൽ പത്താമതാണുള്ളത്. 247 അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.

Advertising
Advertising

ബ്രസീൽ സൂപ്പർ താരം നെയ്മർ (276) പട്ടികയിൽ അഞ്ചാമതാണുള്ളത്. 287 അസിസ്റ്റുള്ള ലൂയിസ് സുവാരസ് രണ്ടാമതും 283 അസിസ്റ്റുള്ള ലൂയിസ് ഫിഗോ മൂന്നാമതുമുണ്ട്. മുള്ളർ (281) നാലാമതാണ്.

ബെക്കാം (272), ഡി മരിയ (272), ഗിഗ്‌സ് (271), ഓസിൽ (251), റൊണാൾഡോ, ഹെൻട്രി (246), ഫ്രാങ്ക് റിബെറി (241), മറഡോണ (240), വാൽഡെറമ്മ (237), ഹാവി ഹെർണാണ്ടസ് (236), റിക്വൽമി (235), ഫാബ്രഗാസ് (228), ഇബ്രാഹിമോവിച് (227), സിദാൻ (214), റൊണാൾഡീഞ്ഞ്യോ (192).

Argentinian superstar Lionel Messi is the first among assist kings

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News