ബ്രസീലിന് തിരിച്ചടി; ഗബ്രിയേൽ ജീസസും ടെല്ലസും പരിക്കേറ്റ് പുറത്ത്

നിലവിൽ സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്താണ്

Update: 2022-12-03 15:19 GMT

നെയ്മറിന് പുറമേ രണ്ടു ബ്രസീലിയൻ താരങ്ങൾ കൂടി പരിക്കേറ്റ് പുറത്ത്. ഗബ്രിയേൽ ജീസസും അലക്‌സ് ടെല്ലസുമാണ് പരിക്കേറ്റ് പുറത്തായത്. ഗ്രൂപ്പ് സിയിലെ കാമറൂണിനെതിരെ നടന്ന അവസാന മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. ബ്രസീൽ 1-0 ത്തിന് പരാജയപ്പെട്ട മത്സരത്തിൽ 54ാം മിനുട്ടിലാണ് ടെല്ലസ് തിരിച്ചുകയറിയത്. പത്തു മിനുട്ടിന് ശേഷം ജീസസും പിൻവാങ്ങി. പ്രീക്വാർട്ടറിൽ തിങ്കളാഴ്ച ദക്ഷിണ കൊറിയക്കെതിരെയാണ് ബ്രസീലിന്റെ മത്സരം.

Advertising
Advertising

നിലവിൽ സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്താണ്. സെർബിയക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റാണ് താരം പുറത്തിരിക്കുന്നത്. ഫുൾബാക്കിൽ കളിക്കുന്ന അലക്‌സ് സാൻഡ്രോയും ഡാനിലോയും പരിക്കിന്റെ പിടിയിലാണ്.

പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ കാമറൂണിനെതിരെയുള്ള ഇലവനിൽ ഒമ്പത് മാറ്റങ്ങളാണ് കോച്ച് ടിറ്റെ കൊണ്ടുവന്നിരുന്നത്. എന്നാൽ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ ടീമിനോട് പരാജയപ്പെടുന്നതിനാണ് ഈ സാഹസം വഴിയൊരുക്കിയത്.

Brazilian stars Gabriel Jesus and Tellus are out with injuries

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News