'എന്‍റെ മുന്നില്‍ പെടാതെ നോക്കിക്കോ'; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്സിക്കന്‍ ബോക്സര്‍

''ഞാൻ അവനെ കാണാതിരിക്കാൻ അവൻ ദൈവത്തോട് പ്രാർഥിക്കട്ടെ''

Update: 2022-11-28 11:04 GMT

മെക്‌സിക്കോക്കെതിരായ അർജന്റീനയുടെ തകർപ്പൻ ജയത്തിന് പിന്നാലെ സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം കനലോ അൽവാരസ്. വിജയത്തിന് ശേഷം ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ ലയണൽ മെസ്സി മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നാണ് അൽവാരസിന്റെ ആരോപണം.

''ഞങ്ങളുടെ ജേഴ്‌സി കൊണ്ട് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ.. ഞാൻ അവനെ കാണാതിരിക്കാൻ അവൻ ദൈവത്തോട് പ്രാർഥിക്കട്ടെ. ഞങ്ങൾ അർജന്റീനയെ ബഹുമാനിക്കുന്നത് പോലെ നിങ്ങൾക്ക് മെക്‌സിക്കോയേയും ബഹുമാനിച്ചാൽ എന്താണ്''- കനേല ട്വിറ്ററിൽ കുറിച്ചു.

Advertising
Advertising

അര്‍ജന്‍റീന താരം നിക്കോളസ് ഒട്ടാമെന്‍ഡി പങ്കുവച്ച വീഡിയോയില്‍ നിലത്തിട്ട ഒരു തുണിയില്‍ മെസ്സി ചവിട്ടുന്നത് കാണാം. ഇത് മെക്സിക്കോയുടെ ജഴ്സിയാണ് എന്നാണ് ആരോപണം.

മെക്സിക്കോക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്‍റീനയുടെ വിജയം. കളം നിറഞ്ഞു കളിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിയായിരുന്നു അര്‍ജന്‍റീനയുടെ വിജയശില്‍പി. മെസ്സി ഒരു ഗോള്‍ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്തു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News