പേസ്‌മേക്കർ ഘടിപ്പിച്ചാൽ ഇറ്റലിയിൽ കളിക്കാനാവില്ല; എറിക്‌സൺ ഇന്റര് മിലാൻ വിട്ടു

ഇറ്റലിയിലെ നിയമം അനുസരിച്ച് പേസ്മേക്കർ ഘടിപ്പിച്ച് കളിക്കാൻ സാധിക്കില്ല

Update: 2021-12-18 09:06 GMT
Editor : Dibin Gopan | By : Web Desk

പേസ്മേക്കർ ഘടിപ്പിച്ചതിനാൽ ഇറ്റലിയിൽ കളിക്കാനാവില്ലെന്ന് വന്നതോടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ ഇന്റർ മിലാൻ വിട്ടു. എറിക്സണിന്റെ കരാർ റദ്ദാക്കുകയാണെന്ന് ഇന്റർ മിലാൻ വ്യക്തമാക്കി.

ഇറ്റലിയിലെ നിയമം അനുസരിച്ച് പേസ്മേക്കർ ഘടിപ്പിച്ച് കളിക്കാൻ സാധിക്കില്ല. പേസ്മേക്കറുമായി കളിക്കുന്നതിന് നിയമതടസം ഇല്ലാത്ത രാജ്യത്തേക്ക് എറിക്സൻ ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. യൂറോ കപ്പ് മത്സരത്തിൽ ഗ്രൗണ്ടിൽ ഹൃദയ സ്തംഭനത്തെ തുടർന്ന് വീണതിന് ശേഷം ക്രിസ്റ്റ്യൻ എറിക്സൻ പന്ത് തട്ടിയിട്ടില്ല.

ടോട്ടനത്തിൽ നിന്ന് 2020 ജനുവരിയിലാണ് എറിക്സൻ ഇന്റർ മിലാനിലേക്ക് വരുന്നത്. 2024 വരെയായിരുന്നു ഇന്റർ മിലാനിലെ എറിക്സണിന്റെ കരാർ. യൂറോ കപ്പിലെ ഫിൻലാൻഡിന് എതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യൻ എറിക്സൻ കുഴഞ്ഞു വീണത്. മൈതാനത്ത് എത്തിയ മെഡിക്കൽ സമയത്തിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് എറിക്സനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News