വെൽക്കം ഹീറോസ് ; കേപ് വെർദെ താരങ്ങൾക്ക് സ്വീകരണമൊരുക്കി ജന്മനാട്
Update: 2026-07-05 16:45 GMT
പ്രായിയ : ലോകകപ്പിൽ മനം കവർന്ന് നാട്ടിലേക്ക് മടങ്ങിയ കേപ് വെർദെ താരങ്ങൾക്ക് വമ്പൻ സ്വീകരണമൊരുക്കി ജന്മനാട്. റൗണ്ട് ഓഫ് 32വിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് മുന്നിൽ പൊരുതി വീണാണ് ലോകവേദിയിലെ നവാഗതരായ കേപ് വെർദെ മടങ്ങിയത്. നെൽസൺ മണ്ടേല എയർപോർട്ടിൽ വന്നിറങ്ങിയ ടീമിനെ സ്വീകരിക്കാൻ ആയിരകണക്കിന് ആരാധകരാണ് ഒത്തുചേർന്നത്.
യോഗ്യത റൗണ്ടിൽ എസ്വാറ്റിനിയെ പരാജയപ്പെടുത്തിയാണ് കേപ് വെർദെ ലോകകപ്പിന് എത്തുന്നത്. സ്‌പെയിൻ, ഉറുഗ്വേ, സൗദി അറേബ്യ ടീമുകൾക്കൊപ്പം കളിച്ച് ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതരായിയാണ് കേപ് വെർദെ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. റൗണ്ട് ഓഫ് 32വിൽ മുന്നിലെത്തിയ നിലവിലെ ചാമ്പ്യന്മാരായ അർജന്റീയോട് രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കേപ് വെർദെ പരാജയപ്പെടുന്നത്.