ട്രംപ് ചോദിച്ചു, ഫിഫ സമ്മതിച്ചു ; യുഎസ്എ താരം ബലോഗണിന്റെ സസ്പെൻഷൻ പിൻവലിച്ച് ഫിഫ

Update: 2026-07-06 04:20 GMT

മയാമി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന പരിഗണിച്ച് യുഎസ്എ താരം ബലോഗണിന്റെ സസ്പെൻഷൻ പിൻവലിച്ച് ഫിഫ. ബോസ്നിയക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിലാണ് ബലോഗണിന് ചുവപ്പ് കാർഡ് ലഭിക്കുന്നത്. പിന്നാലെ ട്രംപ് ഫിഫയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ താരത്തിന്റെ അപ്പീൽ പരിഗണിച്ച് സസ്‌പെൻഷൻ നീക്കുകയിരുന്നു. ഇതോടെ ബെൽജിയത്തിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ താരത്തിന് കളിക്കാനാവും. ഇതാദ്യമായാണ് ലോകകപ്പിൽ ഒരു താരത്തിന്റെ ഫിഫ എടുത്ത് നീക്കുന്നത്. ഫിഫയുടെ പ്രഖ്യാപനത്തിന് പിന്നാലെ അവർക്ക് നന്ദിയർപ്പിച്ച് ട്രംപ് രംഗത്ത് വന്നിരുന്നു.

സസ്‌പെൻഷൻ നടപടികൾ ഒരു വർഷത്തേക്ക് മരവിപ്പിക്കാനാണ് നിലവിൽ ഫിഫയുടെ തീരുമാനം. ഇക്കാലയളവിൽ താരം സമാന രീതിയിലുള്ള തെറ്റ് ആവർത്തിച്ചാൽ ഫിഫ സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും. ബലോഗണിന്റെ സസ്‌പെൻഷൻ പിൻവലിച്ച നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.  

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News