ചാമ്പ്യന്‍സ് ലീഗ്; യുണൈറ്റഡിനെ അട്ടിമറിച്ച് യംഗ് ബോയ്സ്, ബാഴ്സലോണക്കും കനത്ത തോല്‍വി

യുണൈറ്റഡിനെ ഞെട്ടിച്ച് യംഗ് ബോയ്സ് അട്ടിമറി വിജയം നേടി. ചെൽസിക്കും യുവന്‍റസിനും വിജയത്തുടക്കം

Update: 2021-09-15 02:10 GMT
Editor : Roshin | By : Roshin

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സത്തിൽ ബയേൺ മ്യൂണിക്കിൽ നിന്നും വലിയ പരാജയം ഏറ്റുവാങ്ങി ബാഴ്സലോണ. യുണൈറ്റഡിനെ ഞെട്ടിച്ച് യംഗ് ബോയ്സ് അട്ടിമറി വിജയം നേടി. ചെൽസിക്കും യുവന്‍റസിനും വിജയത്തുടക്കം.


ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബയേൺ ബാഴ്സയെ പരാജയപ്പെടുത്തിയത്. ലെവൻഡോസ്കി രണ്ടും മുള്ളർ ഒരു ഗോളും നേടി. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചാണ് സ്വിസ് ചാമ്പ്യന്മാരായ യംഗ് ബോയ്സ് സീസൺ ആരംഭിച്ചത്. സൂപ്പർ താരം റൊണാൾഡോയുടെ ഗോളിൽ മുന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് തോൽവി വഴങ്ങിയത്.

Advertising
Advertising

കളി തീരാൻ സെക്കന്‍റുകള്‍ ശേഷിക്കേ ലിൻഗാഡിന്‍റെ പിഴവിൽ നിന്നുമാണ് യംഗ്ബോയ്സ് വിജയഗോൾ നേടിയത്. 35ആം മിനുറ്റിൽ അനാവശ്യ ടാക്കിളിലൂടെ ചുവപ്പ് കാർഡ് വാങ്ങി വാൻ ബിസാക്ക് പുറത്ത് പോയതാണ് യുണൈറ്റഡിന് തിരിച്ചടിയായത്. മറ്റു മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസി റഷ്യൻ ക്ലബ് സെനിതിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ലുക്കാകുവാണ് വിജയഗോൾ നേടിയത്.


ഇറ്റാലിയൻ ലീഗിലെ മൂന്ന് മത്സരങ്ങളിലും വിജയയിക്കാൻ സാധിക്കാതിരുന്ന യുവന്‍റസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. സ്വീഡിഷ് ക്ലബ് മാൽമോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Roshin

contributor

Similar News