മഞ്ഞു വീഴുന്ന മൈതാനത്തെ മായാജാലം; ബയേൺ മ്യൂണിക്ക് താരം ലെവൻഡോസ്‌കിയുടെ ബൈസിക്കിൾ കിക്ക്

ലെവൻഡോസ്‌കിയുടെ 2021ലെ 64-ാം ഗോളായിരുന്നു ഇത്.

Update: 2021-11-24 07:50 GMT
Editor : abs | By : Web Desk

ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെ ബയേൺ പരാജയപ്പെടുത്തിയത് മാത്രമല്ല ഫുട്ബോൾ ലോകത്ത് നിന്നുള്ള പുതിയ വാർത്ത. റോബർട്ട് ലെവൻഡോസ്‌കിയുടെ മനോഹര ബൈസിക്കിൾ കിക്ക് ഗോളാണ് പുതിയ ചർച്ച.

മഞ്ഞു വീണു കൊണ്ടിരിക്കുന്ന കീവിലെ പുൽ മൈതാനത്തെ  ആവേശത്തിലാഴ്ത്തിയ ഗോൾ കളിയുടെ 14 -ാം മിനിറ്റിലായിരുന്നു. ലെവൻഡോസ്‌കിയുടെ ഇരുകാലുകളും ആകാശത്തിലേക്കുയർന്നു ബോളിൽ തൊട്ടു. കീപ്പറിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, നേരെ വലയിലേക്ക്.

2021ലെ താരത്തിന്റെ 64-ാം ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കും മുമ്പ് കൊമാൻ കൂടെ ഗോൾ നേടിയതോടെ 2-0ന്റെ ലീഡിലെത്താൻ ബയേണിനായി. രണ്ടാം പകുതിയിൽ ഗമാഷിലൂടെ ഒരു ഗോൾ ഹോം ടീം മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. അഞ്ചു മത്സരങ്ങളിൽ 15 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബയേൺ.

Advertising
Advertising

അതേസമയം,ചാമ്പ്യൻസ്‍ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക്, ചെൽസി, യുവന്റസ് എന്നിവർ പ്രീക്വാർട്ടറിലെത്തി. നിർണായക മത്സരത്തിൽ ബാഴ്സലോണ ബെൻഫിക്കയോട് ഗോൾ രഹിത സമനില വഴങ്ങി. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ നേരിടേണ്ട ബാഴ്സയ്ക്ക് മുന്നേട്ടുള്ള പോക്ക് ദുഷ്ക്കരമാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News