വീണ്ടും ഇരട്ടക്കണ്മണികള്‍ ; സന്തോഷം പങ്കുവച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തനിക്കും ജ്യോര്‍ജീനക്കും ഇരട്ടക്കുട്ടികള്‍ പിറക്കാന്‍ പോകുന്ന കാര്യം ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്ക് വച്ചത്.

Update: 2021-10-28 17:25 GMT

തനിക്കും കാമുകി ജ്യോർജീന റോഡ്രിഗ്വസിനും വീണ്ടും കുഞ്ഞ് പിറക്കാന്‍ പോവുകയാണെന്ന സന്തോഷ വാർത്തയറിയിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ക്രിസ്റ്റ്യാനോ ഈ സന്തോഷവാര്‍ത്ത  ആരാധകരുമായി പങ്കുവച്ചത്.  'വീണ്ടും ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറക്കാൻ പോകുന്നു'  ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കാമുകി ജോർജീനാ റോഡ്രിഗ്വസിനൊപ്പം സ്‌കാനിങ് ചിത്രങ്ങൾ പിടിച്ചു നില്‍ക്കുന്ന ഫോട്ടോ ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

'വീണ്ടും ഞങ്ങൾ ഇരട്ടകളെ പ്രതീക്ഷിക്കുന്നു. ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞു തുളുമ്പുകയാണ്. നിങ്ങൾക്കായി ഇനിയും ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല'. ക്രിസ്റ്റ്യാനോ കുറിച്ചു.

Advertising
Advertising

2010 ലാണ് ക്രിസ്റ്റ്യാനോയുടെ ആദ്യമകനായ ക്രിസ്റ്റ്യാനോ  ജൂനിയർ ജനിക്കുന്നത്. ജൂനിയറിന്‍റെ അമ്മ ആരാണെന്ന് ഇത് വരെ ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയിട്ടില്ല. അതിന് ശേഷം 2017 ലാണ്   മക്കളിലെ ഇരട്ടകളായ ഇവയും മതേവോയും ജനിക്കുന്നത്. അമേരിക്കയിലെ ഒരു സ്ത്രീയുടെ വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവരും ജനിച്ചത്. 2018 ലാണ് ക്രിസ്റ്റ്യാനോക്കും ജോർജീനൊക്കും ആദ്യകുഞ്ഞ് പിറക്കുന്നത്. അലാന മാർട്ടിന എന്ന് പേര് നൽകിയ കുഞ്ഞിന് ഇപ്പോൾ മൂന്ന് വയസ്സ് തികഞ്ഞു.  ഇരട്ടക്കുട്ടികള്‍ ജനിക്കുന്നതോടെ 36 കാരനായ ക്രിസ്റ്റ്യാനോ  ആറ് കുട്ടികളുടെ അച്ഛനാകും. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News