ബാഴ്‌സലോണയ്ക്ക് 'പണികൊടുത്ത്' ഡെംബലെ

ടീമിനായി ഇതുവരെ 86 മത്സരങ്ങൾ കളിച്ച താരം 18 ഗോളുകളാണ് നേടിയത്

Update: 2022-01-02 02:42 GMT
Editor : Dibin Gopan | By : Web Desk
Advertising

ഫ്രഞ്ച് താരം ഡെംബലയുടെ കരാർ എളുപ്പത്തിൽ പുതുക്കാം എന്ന് കരുതിയ ബാഴ്‌സലോണയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. താരം കരാർ ചർച്ചകളിൽ നിന്ന് പിന്മാറിയതായും ബാഴ്‌സലോണ ഓഫർ ചെയ്ത കരാർ നിരസിച്ചതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡെംബലെയുടെ പുതിയ കരാറിൽ അദ്ദേഹം ഇപ്പോൾ വാങ്ങുന്ന വേതനത്തേക്കാൾ കുറവാണ് വേതനം. അത് കൊണ്ട് തന്നെ ആ കരാർ ബാഴ്‌സലോണയ്ക്ക് ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ സഹായിക്കുമായിരുന്നു. എന്നാൽ ഡെംബലെ കരാർ തള്ളിയതോടെ ടോറസിനെ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ബാഴ്‌സലോണ ഉള്ളത്.

ടോറസിന്റെ സൈനിംഗ് ബാഴ്‌സലോണ പൂർത്തിയാക്കി എങ്കിലും രജിസ്റ്റർ ചെയ്യണമെങ്കിൽ ലാലിഗയുടെ വേതന ബില്ലിന് അകത്ത് ബാഴ്‌സലോണ നിൽക്കേണ്ടതുണ്ട്. ഡെംബലെ കരാർ അംഗീകരിച്ചില്ലെങ്കിൽ താരത്തെ വിൽക്കാനോ അതിനു സാധിച്ചില്ലെങ്കിൽ ഡി രജിസ്റ്റർ ചെയ്യാനോ ബാഴ്‌സലോണ ശ്രമിക്കും എന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2017 ലാണ് 24കാരനായ ഡെംബലെ ബാഴ്‌സയിലെത്തുന്നത്. ടീമിനായി ഇതുവരെ 86 മത്സരങ്ങൾ കളിച്ച താരം 18 ഗോളുകളാണ് നേടിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News