''ആവേശം കൊഴുപ്പിക്കാൻ മദ്യത്തിന്‍റെ ആവശ്യമില്ല''; ലോകകപ്പ് വേദികളിലെ മദ്യ നിരോധനത്തിൽ പ്രതികരണവുമായി ഇംഗ്ലീഷ് താരം

കഴിഞ്ഞ ദിവസം മദ്യ നിരോധനത്തില്‍ ഫിഫ പ്രസിഡന്‍റ് ജിയാന്നി ഇന്‍ഫാന്‍റിനോയും പ്രതികരിച്ചിരുന്നു.

Update: 2022-11-20 06:06 GMT

ദോഹ: ലോകകപ്പ് വേദികളിലെ മദ്യ നിരോധനത്തിൽ പ്രതികരണവുമായി ഇംഗ്ലീഷ് താരം എറിക് ഡിയർ. ലോകകപ്പിന്‍റെ ആവേശം കൊഴുപ്പിക്കാൻ മദ്യത്തിന്‍റെ ആവശ്യമില്ലെന്ന് താരം പ്രതികരിച്ചു. രണ്ട് ദിവസം മുമ്പാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ച് കൊണ്ട് ഖത്തർ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്.

''സ്റ്റേഡിയത്തിൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കാൻ മദ്യത്തിന്‍റെ ആവശ്യമില്ല. മൈതാനത്ത്  പന്ത് തട്ടി ആരാധകരെ ആനന്ദിപ്പിക്കേണ്ടത് ഞങ്ങളാണ്. സ്റ്റേഡിയത്തിൽ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ അത് മതിയാവും. മദ്യമില്ലാതെ തന്നെ നിങ്ങൾക്ക്  ഫുട്‌ബോളിനെ ആസ്വദിക്കാനാവും'' - ഡിയർ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ദിവസം മദ്യ നിരോധനത്തില്‍ ഫിഫ പ്രസിഡന്‍റ് ജിയാന്നി ഇന്‍ഫാന്‍റിനോയും പ്രതികരിച്ചിരുന്നു. മൂന്നോ നാലോ മണിക്കൂർ നേരം ബിയർ കുടിക്കാതിരുന്നാലും നിങ്ങൾക്ക് ജീവിക്കാനാവുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. 

"സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍പ്പന സാധ്യമാണോ എന്നറിയാൻ ഞങ്ങൾ അവസാനം വരെ ശ്രമിച്ചു. ദിവസത്തിൽ 3 മണിക്കൂർ ബിയർ കുടിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാവും. ഫ്രാൻസിലും സ്‌പെയിനിലും സ്‌കോട്ട്‌ലൻഡിലും സ്‌റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചതിന് കാരണമുണ്ടാവാം. ഒരുപക്ഷേ അവർ നമ്മളെക്കാൾ ബുദ്ധിയുള്ളവരായിരിക്കാം''- ഇന്‍ഫാന്‍റിനോ പറഞ്ഞു.

ലോകകപ്പ് ഫുട്ബോളിലെ ഖത്തർ വിമർശനത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഫിഫ പ്രസിഡന്‍റ് തുറന്നടിച്ചു. ഖത്തറിനെ ധാര്‍മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യമാണ്. യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ മെനയുകയാണ്. കഴിഞ്ഞ 3,000 വര്‍ഷങ്ങളില്‍ യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാനെന്നും ഇൻഫാന്‍റിനോ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News