ബെൻസീമയുടെ ഇരട്ട ഗോളിന് മറുപടിയായി റൊണാൾഡോയുടെ ഇരട്ടഗോൾ: പോര്‍ച്ചുഗല്‍ പ്രീക്വാർട്ടറിൽ

ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ മികച്ച മൂന്നാം സ്ഥാനക്കാരയാണ് പോർച്ചുഗൽ പ്രീക്വാട്ടറിൽ കടന്നത്.

Update: 2021-06-24 01:41 GMT

യൂറോ കപ്പിൽ ഫ്രാൻസും ജർമനിയും പോർച്ചുഗലും പ്രീക്വാട്ടറിൽ. ഫ്രാൻസ് പോർച്ചുഗൽ മത്സരവും ജർമനി ഹംഗറി മത്സരവും സമനിലയിൽ പിരിഞ്ഞു. പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിനായി കരീം ബെൻസേമയും ഇരട്ട ഗോൾ നേടി. ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ മികച്ച മൂന്നാം സ്ഥാനക്കാരയാണ് പോർച്ചുഗൽ പ്രീക്വാട്ടറിൽ കടന്നത്. 

30ാം മിനുറ്റിലായിരുന്നു ആദ്യ പെനല്‍റ്റി. പെനാൾട്ടി എടുത്ത ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചു. ഈ ഗോളിന് ഫ്രാൻസിന്റെ മറുപടി വന്നതും പെനാൾട്ടിയിൽ നിന്നായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് സെമെഡോ എമ്പപ്പെയെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി.ബെൻസീമ ആ പെനാൾട്ടി വലയിൽ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫ്രാൻസ് ലീഡ് എടുത്തു. പോൾ പോഗ്ബയുടെ മനോഹര പാസാണ് ബെൻസീമ ഗോളാക്കിയത്. ഈ ലീഡ് അധിക നേരം നീണ്ടു നിന്നില്ല. 60ാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ തന്നെ പോര്‍ച്ചുഗല്‍ ഗോള്‍ മടക്കി. ഇക്കുറിയും കിക്കെടുത്തത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News