'അയാളെ മാർക്ക് ചെയ്യുന്നതിനേക്കാൾ പ്രയാസമാണ് എന്റെ മോനെ നോക്കാൻ'; ലിവർപൂൾ താരത്തെ ട്രോളി റയൽ താരം വൽവെർദെ

മുന്നോട്ടുകയറി ആക്രമിക്കുന്ന ലിവർപൂൾ വിങ്ബാക്കിനെ തളക്കുക എന്നതായിരുന്നു ഫൈനലിൽ വൽവെർദെയുടെ ചുമതല

Update: 2022-05-31 11:14 GMT
Editor : André | By : André
Advertising

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിനു പിന്നാലെ, ഫൈനലിൽ തങ്ങളെ എതിരിട്ട ലിവർപൂളിന്റെ താരത്തെ കളിയാക്കി റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഫെഡറിക്കോ വൽവെർദെ. ഫൈനലിൽ തനിക്ക് മാർക്ക് ചെയ്യാൻ ചുമതലയുണ്ടായിരുന്ന ലിവർപൂൾ ലെഫ്റ്റ് വിങ്ബാക്ക് ആൻഡി റോബർട്‌സണെപ്പറ്റിയാണ് യൂറുഗ്വായ് താരത്തിന്റെ പരാമർശം. രണ്ടുവയസ്സുകാരൻ മകനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

വെൽവർദെയുടെ ക്രോസിൽ നിന്ന് വിനീഷ്യസ് ജൂനിയർ നേടിയ ഏക ഗോളിനാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ ലിവർപൂളിനെ കീഴടക്കിയത്.

23-കാരനായ ഫെഡെ വെൽവർദെയ്ക്കും അർജന്റീനക്കാരി മാധ്യമപ്രവർത്തക മിന ബൊനീനോയ്ക്കും ഒരു മകനാണുള്ളത്. 2020 ഫെബ്രുവരിയിൽ ജനിച്ച ബെനിഷ്യോ. ചാമ്പ്യൻസ് ലീഗ് വിജയാഘോഷത്തിന്റെ ഭാഗമായി വെൽവർദെ മകനെ തോളിലിരുത്തി മൈതാനത്തിറങ്ങിയിരുന്നു. മകനെപ്പറ്റി മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ വെൽവർദെ പറഞ്ഞതിങ്ങനെ:

'ഇനി കുടുംബത്തിനൊപ്പം ആഘോഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഭാര്യയെയും മാതാപിതാക്കളെയും ആലിംഗനം ചെയ്യണം. എന്റെ മകനെ നോക്കുക എന്നത് റോബർട്‌സണെ മാർക്ക് ചെയ്യുന്നതിനേക്കാൾ പ്രയാസമാണ്...'

ഇടതുവിങ്ങിലൂടെ മുന്നോട്ടുകയറി ആക്രമണങ്ങളിൽ പങ്കെടുക്കാറുള്ള ആൻഡി റോബർട്‌സണെ മാർക്ക് ചെയ്യുക എന്നതായിരുന്നു ഫൈനലിൽ വൽവെർദെക്ക് കോച്ച് കാർലോ ആൻസലോട്ടി നൽകിയ പ്രധാന ചുമതല. ഇത് താരം ഭംഗിയായി നിർവഹിച്ചു. സാധാരണഗതിയിൽ ലിവർപൂളിന്റെ നീക്കങ്ങളിൽ നിർണായക പങ്കുണ്ടാകാറുള്ള റോബർട്‌സന്റെ ഫൈനലിലെ പ്രകടനം താരതമ്യേന നിറംമങ്ങിയതായിരുന്നു.

വൽവെർദെയും ആൻഡേഴ്സണും ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ 

59-ാം മിനുട്ടിൽ റോബർട്‌സൺ പൊസിഷൻ തെറ്റിനിന്നത് മുതലെടുത്ത് പന്തുമായി മുന്നോട്ടു കുതിച്ച വൽവെർദെ ഗോളടിക്കാൻ പാകത്തിൽ ബോക്‌സിലേക്ക് പന്തെത്തിക്കുകയും ചെയ്തു. വിനിഷ്യസിന്റെ ഗോളിനുള്ള വൽവെർദെയുടെ അസിസ്റ്റിനെ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് അഭിനന്ദിച്ചിരുന്നു.

സെൻട്രൽ മിഡ്ഫീൽഡറായും വലതു വിങ്ങറായും കളിക്കാൻ കഴിയുന്ന വൽവെർദെ റയലിന്റെ റിസർവ് ടീമായ കാസിയ്യയിലൂടെ വളർന്നുവന്ന താരമാണ്. 2016- കാസിയ്യയുടെ ഭാഗമായ താരം തൊട്ടടുത്തവർഷം സീനിയർ ടീമിനു വേണ്ടി അരങ്ങേറി. പിന്നീട് ഡിപോർട്ടിവോ ലാ കൊരുണയിലേക്ക് ലോണിന് പോയെങ്കിലും 2018-ൽ തിരിച്ചെത്തി.

ലിവർപൂളിന്റെ പ്രധാന താരങ്ങളിലൊരാളായ ആൻഡി റോബർട്‌സൺ സ്‌കോട്ട്‌ലന്റ് ദേശീയ ടീമിന്റെ ക്യാപ്ടനാണ്. 2017-ൽ ചെമ്പടയിലെത്തിയ താരം 161 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

(Real Madrid's Fede Valverde says 'it's more difficult to watch my son than mark Andy Robertson')

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News