ഇനി കുറച്ച് കാലം സിനിമ പിടിക്കാം; ഫുട്ബാളിൽ നിന്ന് വിരമിച്ച് ടോട്ടൻഹാം മുൻ കീപ്പർ
Update: 2025-11-01 16:24 GMT
ഡിഫെൻസിന്റെ പുറകിൽ നിന്ന് ക്യാമറയുടെ പുറകിലേക്ക്, ഫുട്ബാളിൽ നിന്ന് വിരമിച്ച് സിനിമ മേഖലയിലേക്ക് കളം മാറ്റി ചവിട്ടി ടോട്ടൻഹാം മുൻ ഗോൾകീപ്പറും യൂറോപ്പ ലീഗ് ജേതാവുമായ അൽഫി വൈറ്റ്മാൻ.
27 വയസ്സുള്ള താരം കഴിഞ്ഞ 16 വർഷം ചെലവിട്ടത് ടോട്ടൻഹാമിലാണ്. ലണ്ടൻ വാസിയായ വൈറ്റ്മാൻ പത്താം വയസ്സിലാണ് ടോട്ടൻഹാം അക്കാദമിയിൽ ചേർന്നത്. ടോട്ടൻഹാം ജേഴ്‌സിയിൽ ഒരേയൊരു തവണ മാത്രമേ വൈറ്റ്മാൻ കളത്തിലിറങ്ങിയത്. യുറോപ്പ ലീഗിൽ ലുഡോഗോറെട്സിനെതിരെയായിരുന്നു അത്. യൂറോപ്പ ലീഗ് ജയിച്ച ടീമിൽ അംഗമായതിനാൽ വിന്നേഴ്സ് മെഡലും കൊണ്ടാണ് താരം കളം വിടുന്നത്.
സീസൺ അവസാനം ടോട്ടൻഹാമിൽ കരാർ പുതുക്കാത്തതോടെയാണ് വൈറ്റ്മാൻ വിരമിക്കാൻ തീരുമാനിച്ചത്. നിലവിൽ സംസച് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഭാഗമാണ്. കൂടാതെ എൻടിഎസ് റേഡിയോക്കൊപ്പം ഡിജെയായും പ്രവർത്തിക്കുന്നുണ്ട്.