ദേശീയ കുപ്പായമഴിച്ച് ഫ്രഞ്ച് താരം റാഫേൽ വരാൻ; വിരമിക്കല്‍ പ്രഖ്യാപനം

2013ൽ 19-ാം വയസിലാണ് ഫ്രാൻസിനായി വരാൻ അരങ്ങേറ്റം കുറിക്കുന്നത്

Update: 2023-02-02 13:27 GMT
Editor : Shaheer | By : Web Desk

പാരിസ്: ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദീർഘമായ കുറിപ്പിലാണ് വിരമിക്കൽ പ്രഖ്യാപനം. 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് സംഘത്തിൽ പ്രധാനിയായിരുന്നു വരാൻ. ഖത്തർ ലോകകപ്പിലും ഫ്രഞ്ച് പ്രതിരോധം കാക്കാൻ താരമുണ്ടായിരുന്നു.

രാജ്യത്തെ ഒരു പതിറ്റാണ്ടുകാലം പ്രതിനിധീകരിക്കാനായത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് വരാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിരമിക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്നും മാസങ്ങളായി ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ഇനി ക്ലബ് ഫുട്‌ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

ക്ലബ് ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളിക്കുന്ന താരം 2013ൽ 19-ാം വയസിലാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജോർജിയയ്‌ക്കെതിരെയായിരുന്നു കന്നി മത്സരം. 2014ൽ ദിദിയർ ദെഷാംപ്‌സിന്റെ ലോകകപ്പ് സംഘത്തിലും ഇടംനേടി.

ഫ്രാൻസിനായി 93 മത്സരങ്ങളിലാണ് റാഫേൽ വരാൻ കളിച്ചത്. പ്രതിരോധനിരയിൽ ദെഷാംപ്‌സിന്റെ വിശ്വസ്തതാരമായി മാറിയ വരാൻ ടീമിനായി അഞ്ച് ഗോളും നേടിയിട്ടുണ്ട്.

Summary: France defender Raphael Varane announces retirement from international football

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News