ബാഴ്‍സക്കും റയലിനും തിരിച്ചടി; ഹാളണ്ടിനെ വില്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഡോർട്ട്‍മുണ്ട്

ഈ സീസണിൽ കളിച്ച 40 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 12 അസിസ്റ്റുകളും ഹാളണ്ട് നേടി

Update: 2021-05-17 09:33 GMT
Editor : ubaid | Byline : Web Desk

ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ താരം ഏർലിങ് ഹാളണ്ട് അടുത്ത വർഷവും ക്ലബിന് വേണ്ടി തന്നെ കളിക്കുമെന്ന് വ്യക്തമാക്കി ബൊറൂസിയ ഡോർട്മുണ്ട്. ഹാളണ്ട് ഈ സീസണില്‍ ക്ലബ് വിടില്ലെന്നും ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ മൈക്കിൾ സോർക് വ്യക്തമാക്കി. അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ബൊറൂസിയ ഡോർട്മുണ്ട് ഉറപ്പിച്ചതിന് പിന്നാലെയാണ് താരം ടീമിനൊപ്പം അടുത്ത സീസണിലും ഉണ്ടാവുമെന്ന് ബൊറൂസിയ ഡോർട്മുണ്ട് വ്യക്തമാക്കിയത്.

Full View

ക്ലബുകളുടെ കൈമാറ്റ വിപണി ആരംഭിക്കുന്നതിന് മുൻപ് തന്നെ നോര്‍വെ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന ഹാളണ്ടിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ, റയൽ മാഡ്രിഡ്, ചെൽസി എന്നീ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ രംഗത്തെത്തിയിരുന്നു. ഈ സീസണിൽ കളിച്ച 40 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 12 അസിസ്റ്റുകളും ഹാളണ്ട് നേടി.  

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News