ഏറ്റവും സമ്പാദിക്കുന്ന താരം ക്രിസ്റ്റ്യ​ാനോ തന്നെ; ആദ്യ നൂറിൽ ഒരു വനിത പോലുമില്ല

Update: 2025-02-14 14:14 GMT
Editor : safvan rashid | By : Sports Desk

ന്യൂയോർക്ക്: ലോകത്ത് ഏറ്റവുമധികം സമ്പാദിക്കുന്ന കായിക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് അമേരിക്കൻ സ്പോർട്സ് വെബ്സൈറ്റായ സ്​പോർട്ടിക്കോ. 260 മില്യൺ ഡോളർ സമ്പാദിക്കുന്ന പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലിസ്റ്റിൽ ഒന്നാമത്. 153 മില്യൺ ഡോളർ സമ്പാദിക്കുന്ന അമേരിക്കൻ ബാസ്കറ്റ് ബോൾ താരം സ്റ്റീഫൻ കറിയാണ് രണ്ടാമത്.

ബോക്സിങ് താരം ടൈസൺ ഫ്യൂറി മൂന്നാമതും ഫുട്ബോൾ താരം ലയണൽ മെസ്സി നാലാമതും നിൽക്കുന്നു. 135 മില്യൺ ഡോളറാണ് മെസ്സി സമ്പാദിക്കുന്നത്.ഫുട്ബോൾ താരങ്ങളായ നെയ്മർ ആറാമതും കരിംബെൻസിമ എട്ടാമതും കിലിയൻ എംബാപ്പെ ഒൻപതാമതും നിൽക്കുന്നു.

Advertising
Advertising

ബാസ്കറ്റ് ബോൾ, ഫുട്ബോൾ, അമേരിക്കൻ ഫുട്ബോൾ, ബേസ്ബാൾ,ഗോൾഫ്,ബോക്സിങ്, റേസിങ്, ടെന്നീസ് എന്നീ എട്ടുകായിക ഇനങ്ങളിലെ താരങ്ങളെ ഉൾപ്പെടുത്തിയാണ് ലിസ്റ്റ് പുറത്തുവിട്ടത്. ഏറ്റവുമധികം സമ്പാദിക്കുന്ന ആദ്യ നൂറ് കായികതാരങ്ങളിൽ ഒരു വനിത പോലും ഇടം പിടിച്ചില്ല.

നേരത്തേ ഫോബ്സ് പുറത്തുവിട്ട ലിസ്റ്റിലും ക്രിസ്റ്റ്യാനോ തന്നെയായിരുന്നു ഒന്നാമത്. ലിസ്റ്റിൽ മെസ്സി മൂന്നാമതായിരുന്നു. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News