ഐ.എസ്.എല്‍ പൂരം 21ന് കൊടിയേറും; ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും നേർക്കുനേർ; ഫിക്‌സ്ചർ പുറത്ത്

കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ആദ്യ മത്സരം

Update: 2023-09-07 14:09 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ്(ഐ.എസ്.എൽ) പുതിയ സീസണിനുള്ള മത്സരക്രമങ്ങൾ പുറത്ത്. സെപ്റ്റംബർ 21നാണ് 2023-24 സീസണിനു തുടക്കമാകുന്നത്. കൊച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും കൊമ്പുകോർക്കും.

10-ാമത് സീസണാണ് ഇത്തവണ നടക്കുന്നത്. ഐ-ലീഗ് ചാംപ്യന്മാർ കൂടി എത്തുന്നതോടെ ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടീമുകൾ മാറ്റുരയ്ക്കുന്ന സീസണാകും ഇത്. ഡിസംബർ വരെയുള്ള ഫിക്‌സ്ചർ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ളവ ഈ വർഷം അവസാനത്തില്‍ പുറത്തുവരും.

Advertising
Advertising

കഴിഞ്ഞ സീസണിലെ ഐ-ലീഗ് ചാംപ്യന്മാരായ പഞ്ചാബ് എഫ്.സിയാണ് ഐ.എസ്.എല്ലിൽ ആദ്യമായി അങ്കം കുറിക്കാനെത്തുന്നത്. നിലവിലെ ഐ.എസ്.എൽ ചാംപ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായാണ് പഞ്ചാബിന്റെ ആദ്യ മത്സരം. നിലവിലെ ഡ്യൂറൻഡ് കപ് ചാംപ്യന്മാർ കൂടിയാണ് മോഹൻ ബഗാൻ. കരുത്തരായ ഈസ്റ്റ് ബംഗാൾ തങ്ങളുടെ ആദ്യ മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിയെ നേരിടും. സെപ്റ്റംബർ 25ന് സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണു മത്സരം.

Summary: Indian Super League Season 10 to Start on September 21 as Kerala Blasters to begin the campaign against Bengaluru FC on the opening match at Kochi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News