സെമിയിൽ ആരെ നേരിടാനും തയ്യാർ: വുകുമാനോവിച്ച്.

ഗോവക്കെതിരായ മത്സരത്തിൽ ഒരാളും ഇങ്ങനെയൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ല എന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ആസ്വദിച്ചാണ് കളിച്ചതെന്നും വുക്കുമാനോവിച്ച്

Update: 2022-09-07 08:59 GMT

ഐ.എസ്. എൽ സെമിഫൈനലിൽ ഏത് ടീമിനേയും നേരിടാൻ തയ്യാറാണെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ച്. സെമിയിൽ ആരോട് ഏറ്റുമുട്ടേണ്ടി വന്നാലും പരമാവധി പ്രകടനം പുറത്തെടുത്ത് വിജയിക്കാൻ കഠിനാധ്വാനം ചെയ്യുമെന്ന് വുകുമാനോവിച്ച് പറഞ്ഞു.

"സെമി ഫൈനലില്‍ ഏത് ടീമിനെ നേരിടാനും തയ്യാറാണ്. ഫൈനലിൽ എത്താൻ രണ്ടു ടീമുകളെ തോൽപ്പിക്കൽ അനിവാര്യമാണ്. അതിനാൽ തന്നെ കരുത്തരായ എതിരാളികളെ നേരിട്ടേ മതിയാവൂ. എതിരാളികൾ എത്ര ശക്തരാണെങ്കിലും ഞങ്ങളുടെ കരുത്തില്‍ ഞങ്ങൾക്ക് വിശ്വാസമുണ്ട്. മത്സരം വിജയിക്കാൻ കഠിനമായി പ്രയത്‌നിക്കും. ഏറ്റവും മികച്ച ഫലത്തിനായി പ്രതീക്ഷിക്കുന്നു"- വുകുമാനോവിച്ച് പറഞ്ഞു.

Advertising
Advertising

ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിലെ നിർണായക മത്സരത്തിൽ മുംബൈയ തകർത്ത ബ്ലാസ്റ്റേഴ്‌സ് മുബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയോടെ സെമി ബെർത്ത് ഉറപ്പാക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോവയോട് രണ്ട് ഗോളിന് പിന്നിട്ട നിന്ന ശേഷം അവസാന മിനിറ്റുകളിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു വാങ്ങിയിരുന്നു. ഗോവക്കെതിരായ മത്സരത്തിൽ ഒരാളും ഇങ്ങനെയൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ല എന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ആസ്വദിച്ചാണ് കളിച്ചതെന്നും വുക്കുമാനോവിച്ച് പറഞ്ഞു. 



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News