നിറയൊഴിച്ച് ദിമിത്രിയോസ്; ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് മുന്നില്‍

ഒന്നാം പകുതിയവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിൽ

Update: 2022-11-19 15:36 GMT

ഹൈദരാബാദ്: ഐ.എസ്.എല്ലിൽ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒന്നാം പകുതിയവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിൽ. കേരളത്തിനായി ദിമിത്രിയോസ് ഡയമന്റക്കോസാണ് വലകുലുക്കിയത്. ഒന്നാം പകുതിയിൽ ഏറ്റവും കൂടുതൽ നേരം പന്ത് കൈവശം വച്ചത് ഹൈദരാബാദായിരുന്നെങ്കിലും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞത് ബ്ലാസ്റ്റേഴ്‌സായിരുന്നു.

കളിയുടെ തുടക്കത്തിൽ തുടരെയുള്ള മുന്നേറ്റങ്ങളുമായി ഹൈദരാബാദ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നിരന്തരമായി പരീക്ഷിക്കുന്ന കാഴ്ചയാണ് ഗച്ചിബൗലി സ്റ്റേഡിയത്തിൽ കണ്ടത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പതിയെ താളം വീണ്ടെടുത്തു.

Advertising
Advertising

കളിയുടെ 18ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ച അഡ്രിയാൻ ലൂണ നീട്ടി നൽകിയ പന്ത് ഹൈദരാബാദ് പ്രതിരോധത്തിൽ തട്ടി തിരിച്ചു വന്നത് പെനാൽട്ടി ബോക്‌സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ദിമിത്രിയോസിന്റെ കാലിലേക്ക്. മനോഹരമായൊരു ഷോട്ടിലൂടെ ദിമിത്രിയോസ് വലകുലുക്കി. പിന്നീട് ഗോൾ മടക്കാൻ ഹൈദരാബാദ് നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഒരു കോട്ട കണക്കിന് ഉറച്ച് നിന്നു. ഒന്നാം പകുതിയില്‍  71 ശതമാനവും പന്ത് കൈവശം വച്ചിട്ടും ഹൈദരാബാദിന് ഗോള്‍ കണ്ടെത്താനായില്ല. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News