എതിർടീമംഗത്തെ കൈമുട്ട് കൊണ്ട് ഇടിച്ചിട്ടു; ഡി മരിയക്ക് വിലക്ക്

മോൻസയുടെ അർമാൻഡോ ഇസയെ ആണ് എയ്ഞ്ചൽ ഡി മരിയ കൈമുട്ടു കൊണ്ട് ഇടിച്ചത്

Update: 2022-09-21 09:07 GMT
Editor : Dibin Gopan | By : Web Desk

ടൂറിൻ: എതിർ ടീം താരത്തെ കൈമുട്ട് കൊണ്ട് ഇടിച്ചതിന് എയ്ഞ്ചൽ ഡി മരിയക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. സീരി എയിൽ മോൺസയോട് എതിരില്ലാത്ത ഒരു ഗോളിന് വീണതിന് പിന്നാലെയാണ് യുവന്റ്സിന് മറ്റൊരു തിരിച്ചടി. മോൻസയുടെ അർമാൻഡോ ഇസയെ ആണ് എയ്ഞ്ചൽ ഡി മരിയ കൈമുട്ടു കൊണ്ട് ഇടിച്ചത്.




 മത്സരത്തിന്റെ 40ാം മിനുറ്റിലായിരുന്നു സംഭവം. ഇസയെ ഇടിച്ചിട്ടതിന് ചുവപ്പുകാർഡ് കണ്ട് എയ്ഞ്ചൽ ഡി മരിയ പുറത്ത് പോയിരുന്നു. പിന്നാലെ യുവന്റ്സിന്റെ അർജന്റൈൻ താരത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയതായി സീരി എ അറിയിച്ചു.




 അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം യുവന്റ്സിലേക്ക് തിരിച്ചെത്തുമ്പോൾ എയ്ഞ്ചൽ ഡി മരിയക്ക് രണ്ട് മത്സരം നഷ്ടമാവും. എ സി മിലാൻ, ബൊലോഗ്‌ന എന്നിവർക്കെതിരായ മത്സരങ്ങളാവും താരത്തിന് നഷ്ടമാവുക. പിഎസ്ജി കരാർ പുതുക്കാതിരുന്നതോടെ ഫ്രീ ഏജന്റായാണ് മരിയ യുവന്റ്സിലേക്ക് എത്തിയത്.

Advertising
Advertising




 


Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News