പെനൽറ്റി ഷൂട്ടൗട്ടിൽ വീണ് ബ്ലാസ്റ്റേഴ്‌സ്‌: ഐ.എസ്.എൽ കിരീടം ഹൈദരാബാദ് എഫ്.സിക്ക്‌

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്.

Update: 2022-03-20 16:58 GMT
Editor : rishad | By : Web Desk
Advertising

ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്.സി. പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഹൈദരാബാദ് എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. പെനൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ 3–1നു കീഴടക്കിയ ഹൈദരാബാദ് എഫ്സി തങ്ങളുടെ ആദ്യ ഐഎസ്എൽ കിരീടമാണ് സ്വന്തമാക്കുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. 

68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. 68-ാം മിനിറ്റില്‍ രാഹുലിന്റെ തകർപ്പനൊരു ഷോട്ട് ഹൈദാരാബാദ് ഗോൾകീപ്പർക്ക് തടഞ്ഞുനിർത്താനായില്ല. മധ്യവരയ്ക്കു സമീപം ഹൈദരാബാദിന്റെ മുന്നേറ്റം ബ്ലോക്ക് ചെയ്ത് ജീക്സൺ സിങ് പന്ത് പിടിച്ചെടുത്ത് കെ.പി രാഹുലിന് കൊടുക്കുന്നു. പന്തുമായി മുന്നേറിയ രാഹുൽ തൊടുത്ത ഷോട്ട് ഹൈദരാബാദ് ഗോ‌ൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ കയ്യില്‍ തട്ടി ഗോളിലേക്ക്.

എന്നാല്‍ 87ാം മിനുറ്റില്‍ സഹിൽ ടവോരയിലൂടെ ഹൈദരാബാദ് ഗോള്‍ മടക്കി. ഹൈദരാബാദിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ടവോര ഗോള്‍ കണ്ടെത്തിയത്.

ആദ്യ പകുതി റിപ്പോര്‍ട്ട്: കേരള ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും തമ്മിലെ ഐ.എസ്.എൽ കലാശപ്പോരിലെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഹൈദരാബാദിന്റെ ടച്ചോട് കൂടിയാണ് മത്സരത്തിന് തുടക്കമായത്. ബ്ലാസ്‌റ്റേഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു ആദ്യ പകുതി.

പന്ത് കൈവശം വെക്കുന്നതിലും മുന്നേറ്റത്തിലുമെല്ലാം ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മുന്നിൽ. എന്നാൽ മിന്നൽ കൗണ്ടർ അറ്റാക്കുകളുമായി ഹൈദരാബാദ് കളം പിടിക്കാൻ ശ്രമിച്ചു. അതിനിടെ 39ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ചൊരു നീക്കം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ഗോളെന്നുറച്ച വാസ്‌ക്വസിന്റെ ഷോട്ടാണ് ക്രോസ്ബാറിൽ തട്ടിത്തെറിച്ചത്. അതേസമയം ആദ്യപകുതിയുടെ അവസാനം ഹൈദരാബാദിനും ലഭിച്ചു മികച്ചൊരു അവസരം. ജാവിയർ സിവെറിയോയുടെ ഹെഡര്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ രക്ഷപ്പെടുത്തുകയായിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News