ആരും കൊതിക്കുന്ന റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിലേക്ക്? തീരുമാനം ഉടൻ

പ്രതിഫലം സംബന്ധിച്ച കാര്യത്തിൽ തീരുമാനമായാൽ അടുത്ത സീസണിൽ റോയ്കൃഷ്ണയെ മഞ്ഞക്കുപ്പായത്തിൽ കാണാം.

Update: 2022-06-16 14:28 GMT
Editor : rishad | By : Web Desk

കൊച്ചി: ഐ.എസ്.എല്ലിൽ ആരും കൊതിക്കുന്ന റോയ് കൃഷ്ണയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കാനൊരുങ്ങുന്നു. എടികെ മോഹൻ ബഗാനോട് 'സലാം' പറഞ്ഞ റോയ് കൃഷ്ണയെ സ്വന്തമാക്കാൻ മറ്റുള്ളവർ രംഗത്തുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിലേക്കാണ് താരം ചേക്കേറാനൊരുങ്ങുന്നത്.

പ്രതിഫലം സംബന്ധിച്ച കാര്യത്തിൽ തീരുമാനമായാൽ അടുത്ത സീസണിൽ റോയ്കൃഷ്ണയെ മഞ്ഞക്കുപ്പായത്തിൽ കാണാം. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമായിരുന്ന അല്‍വാരോ വാസ്ക്വസിന്റെ പകരക്കാരനായാവും റോയ് കൃഷ്ണ എത്തുക. വാസ്ക്വസ് കഴിഞ്ഞ സീസണോടെ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ആ റോളിലേക്ക് യോജിച്ചൊരു താരത്തെയാണ് മഞ്ഞപ്പട തേടുന്നത്.  

Advertising
Advertising

സൗത്ത് പസഫിക് രാജ്യമായ ഫിജിയുടെ കളിക്കാരനാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച റെക്കോഡുള്ള താരമാണ് റോയ് കൃഷ്ണ. 2019-2020, 2020-2021 സീസണുകളില്‍ റോയ് കൃഷ്ണയാണ് ഐ.എസ്.എല്ലില്‍ ഏറ്റവുമധികം ഗോളടിച്ചത്. മോഹന്‍ ബഗാന് വേണ്ടി 71 മത്സരങ്ങളില്‍ നിന്നായി 40 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ ഫീനിക്‌സില്‍ നിന്നാണ് താരം ഇന്ത്യയില്‍ എത്തിയത്.

അതേസമയം അടുത്ത ക്ലബ് ഏതായാലും ശാരീരിക ക്ഷമതയോടെ നിലനിൽക്കാനും മികച്ച പ്രകടനം നടത്താനും ഒരുങ്ങുകയാണെന്നാണ് റോയ് കൃഷ്ണ നേരത്തെ വ്യക്തമാക്കിയിരുന്നത്. അടുത്ത ക്ലബ് ഏതായിരിക്കും എന്ന് എന്നറിയാൻ സാധിക്കും എന്ന ചോദ്യത്തിന് റോയ് കൃഷ്ണ കൃത്യമായി മറുപടി നൽകിയിരുന്നില്ല. 

Summary-Roy Krishna to Kerala Blasters FC

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News