കേട്ടതിലൊന്നും കാര്യമില്ല, വുക്കോമനോവിച്ച് വന്നു; ഇനി കളി മാറും

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീ സീസൺ ആരംഭിച്ച് ആഴ്ച രണ്ട് കഴിഞ്ഞിട്ടും വുക്കോമനോവിച്ച്‌ എത്താതിരുന്നത് പല കഥകൾക്കും വഴിവെച്ചിരുന്നു.

Update: 2023-07-27 08:17 GMT

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ചുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമം. താരം കൊച്ചിയിലെത്തി. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീ സീസൺ ആരംഭിച്ച് ആഴ്ച രണ്ട് കഴിഞ്ഞിട്ടും വുക്കോമനോവിച്ച്‌ എത്താതിരുന്നത് പല കഥകൾക്കും വഴിവെച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ വുക്കോമനോവിച്ചിന് താത്പര്യമില്ലെന്ന് വരെ സംസാരമുണ്ടായി. വിലക്കും പിഴയുമായി ബന്ധപ്പെട്ട് വുക്കോമനോവിച്ചിനെതിരെ ഒരുഭാഗത്ത് നിന്ന് വിർശനം ശക്തമായിരുന്നു. വിലക്കിലും പിഴയിലും ബ്ലാസ്റ്റേഴ്സ് തകര്‍ന്നെന്നും ടീം ഘടനയെ ബാധിച്ചെന്നുമായിരുന്നു വിമര്‍ശം. ഇതിനെ തുടർന്ന് വുക്കോമനോവിച്ച് വിട്ടുനിൽക്കുകയാന്നായിരന്നു അഭ്യൂഹം. എന്നാൽ അവയേയെല്ലാം മൂലക്കിരുത്തി താരം ഇന്ന് രാവിലെ എമിറേറ്റ്‌സ് വിമാനത്തിൽ കൊച്ചിയിലെത്തി.

Advertising
Advertising

ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള മൂന്നാമത്തെ സീസണാണ് സെര്‍ബിയക്കാരനായ വുക്കോമനോവിച്ചിന്. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിലെ വിവാദങ്ങളാണ് വിലക്കിലേക്കും പിഴയിലേക്കും ക്ലബ്ബിനെ എത്തിച്ചത്. നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിന് പിഴയിട്ടത്. വുക്കോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം പിഴയും വിധിച്ചു.

അതേസമയം ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച പരിശീലകനാണ് വുക്കോമനോവിച്ച്. അതിനാല്‍ തന്നെ ആരാധക പിന്തുണ ധാരാളമുണ്ട്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News