കെവിൻ ഡി ബ്രൂയ്‌നക്ക് പരിക്ക്; നാപോളി താരം ദീർഘകാലത്തേക്ക് പുറത്ത്

Update: 2025-10-27 18:11 GMT
Editor : Harikrishnan S | By : Sports Desk

നേപിൾസ്: നാപോളിയുടെ ഇന്ററുമായുള്ള മത്സരത്തിനിടെയാണ് ബെൽജിയൻ താരത്തിന് പരിക്കേറ്റത്. നാപോളിയും ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം വലതു തുടയിലെ ഫെമറൽ ബൈസെപ്പ്സിനാണ് പരിക്കെറ്റത്.

ശനിയാഴ്ച 33-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയതിന് ശേഷം 34-കാരനായ താരം വലത് തുടയിൽ പിടിച്ച് നിൽക്കുകയും മിനിറ്റുകൾക്കകം പിച്ചിൽ നിന്ന് മടങ്ങുകയും ചെയ്തു . തുടർന്ന് ബെൽജിയം താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സ്കാനിങ്ങിന് ശേഷമാണ് തുടയിൽ പേശീവലിവുള്ളതായി സ്ഥിരീകരിച്ചത്.

ഇന്‍റർ മിലാനെ 3-1ന് തോൽപ്പിച്ച് സീരീഎ ടേബിളിൽ ഒന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ നാപോളി. തങ്ങളുടെ സൂപ്പർ താരം എന്ന് തിരിച്ചു വരുമെന്ന് ഇതുവരെ നാപോളി വ്യക്തമാക്കിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ജൂണിൽ ഫ്രീ ട്രാൻസ്ഫറിലാണ് ഡി ബ്രൂയിൻ നാപോളിയിൽ എത്തിയത്. ലീഗിൽ എട്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയ താരം ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിലും കളിച്ചു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News