'ഞങ്ങൾ തിരിച്ചുവരും': ട്വീറ്റുമായി എംബാപ്പെ, വൻഹിറ്റ്

ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരവുമായി ലോകകപ്പ് ട്രോഫിക്ക് സമീപത്തുകൂടി മടങ്ങുന്ന ചിത്രം പങ്കുവെച്ചായിരുന്നു എംബാപ്പയുടെ ട്വീറ്റ്.

Update: 2022-12-19 13:35 GMT
Editor : rishad | By : Web Desk

ദോഹ: തോൽവിക്കിടയിലും തലയുയര്‍ത്തിയണ് ഫ്രഞ്ച് താരം എംബാപ്പെ മടങ്ങുന്നത്. ഫൈനലില്‍ ഹാട്രിക്ക് ഗോൾ അടിച്ചും ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയുമാണ് ഖത്തറില്‍ നിന്നുള്ള എംബാപ്പെയുടെ മടക്കം. ഇപ്പോഴിതാ ആരാധകര്‍ക്കും ടീമിനും ആത്മവിശ്വാസം ഏറ്റിയുള്ള എംബാപ്പയുടെ ട്വീറ്റ് എത്തിയിരിക്കുന്നു.

'ഞങ്ങള്‍ തിരിച്ചുവരും' എന്ന ഒറ്റവരി ട്വീറ്റാണ് എംബാപ്പെ കുറിച്ചിട്ടത്. ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരവുമായി ലോകകപ്പ് ട്രോഫിക്ക് സമീപത്തുകൂടി മടങ്ങുന്ന ചിത്രം പങ്കുവെച്ചായിരുന്നു എംബാപ്പയുടെ ട്വീറ്റ്. നിമിഷ നേരം കൊണ്ട് ട്വീറ്റ് വൈറലായി. ഒരു മില്യണിലധികം ലൈക്കുകളാണ് ഇതുവരെ ട്വീറ്റ് സ്വന്തമാക്കിയത്. ഒരു ലക്ഷത്തിലേറെ റീട്വീറ്റുകളും നേടി. 

Advertising
Advertising

നേരത്തെ എംബാപ്പെയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആശ്വസിപ്പിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫ്രാൻസ് ഫുട്ബോൾ ടീമിനെ പിന്തുണച്ചും ഫ്രഞ്ച് പ്രസിഡന്റ് രംഗത്ത് എത്തി. 'നിങ്ങളിൽ അഭിമാനിക്കുന്നു', എന്ന് കുറിക്കുകയും ചെയ്തു. ഡ്രസിങ് റൂമിൽ കളിക്കാരെ ആശ്വസിപ്പിക്കുന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. 

ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്സ്റ്റിന് ശേഷം ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കിയിരുന്നു. 1966 ലോകകപ്പില്‍ വെംബ്ലിയില്‍ പശ്ചിമ ജര്‍മനിക്കിതിരെയായിരുന്നു ഹേഴ്സ്റ്റിന്റെ ഹാട്രിക്ക് നേട്ടം. എട്ട് ഗോളുകളാണ് എംബാപ്പെ നേടിയത്. 

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News