മെസി@700; റെക്കോർഡ് ക്ലബിൽ സൂപ്പർ താരം

മാഴ്‌സെയ്‌ക്കെതിരായ മത്സരത്തിലെ ഗോളോടെയാണ് മെസി റെക്കോര്‍ഡ് കുറിച്ചത്

Update: 2023-02-27 11:32 GMT
Editor : Shaheer | By : Web Desk

പാരിസ്: കരിയറിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി സൂപ്പർ താരം ലയണൽ മെസി. ക്ലബ് ഫുട്‌ബോളിൽ 700 ഗോൾ എന്ന അപൂർവനേട്ടമാണ് മെസി കുറിച്ചിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാത്രം അവകാശപ്പെട്ട റെക്കോർഡ് പുസ്തകത്തിലാണ് ഇനി അർജന്റീന ഇതിഹാസവും ഉൾപ്പെട്ടിരിക്കുന്നത്.

ഇന്നലെ മാഴ്‌സെയ്‌ക്കെതിരായ മത്സരത്തിലാണ് മെസി സുപ്രധാനമായ നാഴികക്കല്ല് പിന്നിട്ടത്. 29-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ അസിസ്റ്റിൽനിന്നാണ് മെസിയുടെ ചരിത്രപരമായ ഗോൾ പിറന്നത്. മത്സരത്തിൽ മെസിയുടെ അസിസ്റ്റിൽ എംബാപ്പെയും രണ്ടു ഗോൾ നേടി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് പി.എസ്.ജി ചിരവൈരികളായ മാഴ്‌സെയെ തകർത്തത്.

Advertising
Advertising

കരിയറിലെ ആദ്യ ക്ലബായ ബാഴ്‌സലോണയ്ക്കു വേണ്ടി 672 ഗോളാണ് മെസി നേടിയിട്ടുള്ളത്. രണ്ടു പതിറ്റാണ്ടുകാലം താരം പന്തുതട്ടിയത് ബാഴ്‌സ കുപ്പായത്തിലായിരുന്നു. 2021ൽ പി.എസ്.ജിയിലേക്ക് കൂടുമാറിയ മെസി ടീമിനായി 28 ഗോളും സ്വന്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ 700 ക്ലബ് ഗോൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ചരിത്രത്തിലെ ആദ്യ താരമായത്. മുൻ ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനു വേണ്ടിയായിരുന്നു താരത്തിന്റെ 'ഗോൾഡൻ ഗോൾ'. എവർട്ടനെതിരായ മത്സരത്തിലായിരുന്നു ഇത്. 701 ഗോളുമായാണ് ക്രിസ്റ്റിയാനോ യുനൈറ്റഡ് വിട്ടത്.

Summary: Lionel Messi joins Cristiano Ronaldo in exclusive '700 goals' club after PSG's strike against Marseille

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News