'കളിതോറ്റു' ; ക്ലബ്ബ് ബ്രൂഗെ ആരാധകരുടെ ക്രൂരമര്‍ദത്തിനിരയായ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകന്‍ അത്യാസന്ന നിലയില്‍

ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ബ്രൂഗെയെ 5-1 ന് തകര്‍ത്തിരുന്നു

Update: 2021-10-20 16:39 GMT

ക്ലബ്ബ് ബ്രൂഗെ ആരാധകരുടെ ക്രൂരമർദനത്തിനിരയായ മാഞ്ചസ്റ്റർസിറ്റി ആരാധകൻ അത്യാസന്ന നിലയിൽ. ഇന്നലെ ക്ലബ്ബ് ബ്രൂഗെക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റി ആരാധകനായ ബെൽജിയം സ്വദേശി ഗുയ്‌ഡോയാണ് ക്രൂരമർദനത്തിനിരയായത്. മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ ആരാധകസംഘമായ 'ബ്ലൂ മൂൺ ബെൽജിയത്തിൽ' അംഗമാണ് പരിക്കേറ്റ ഗുയ്‌ഡോ.

ക്ലബ്ബ് ബ്രൂഗെ ആരാധകരിൽ ഒരാൾ തന്‍റെ അച്ഛന്‍റെ  കഴുത്തിൽ സ്കാര്‍ഫ് കുരുക്കി വലിക്കുയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ ഗുയ്‌ഡോയുടെ മകൻ ജുർഗൻ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗുയ്‌ഡോയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തങ്ങളുടെ ആരാധകസംഘത്തിലെ ഒരാൾ ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം കോമാവസ്ഥയിലാണ് എന്നും ബ്ലൂ മൂൺ ബെൽജിയം ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബ് ബ്രൂഗെയെ 5-1 ന് തകർത്തിരുന്നു. ഇതിൽ പ്രകോപിതരായാണ് ക്ലബ്ബ് ബ്രൂഗെ ആരാധകർ സിറ്റി ആരാധകരെ മർദിച്ചത്

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News