മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം

ഈ പരാജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും സിറ്റിക്ക് ഒപ്പം എത്താൻ കഴിയില്ല.

Update: 2021-05-12 00:46 GMT
Editor : ubaid | Byline : Web Desk
Advertising

പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലൈസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതൊടെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഇനി മൂന്നു മത്സരങ്ങൾ കളിക്കാൻ ബാക്കി നിൽക്കെയാണ് പെപ് ഗ്വാർഡിയോളയും സംഘവും നാലു വർഷത്തിനിടെ അവരുടെ മൂന്നാം ലീഗ് കിരീടമുയർത്തിയത്.

35 മത്സരങ്ങളിൽ നിന്നും എൺപതു പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയേക്കാൾ പത്തു പോയിന്റ് പുറകിലാണ് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ പരാജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും സിറ്റിക്ക് ഒപ്പം എത്താൻ കഴിയില്ല.  സിറ്റിയുടെ അഞ്ചാമത്തെ പ്രീമിയർ ലീഗ് കിരീടമാണിത്. പ്രീമിയർ ലീഗ് നേടിയതോടെ ഈ സീസണിൽ ട്രിബിൾ കിരീടനേട്ടത്തിനായി സിറ്റിക്കു മുൻപിലുള്ളത് ചാമ്പ്യൻസ് ലീഗ് ഫൈനൽ വിജയം കൂടി മാത്രമാണ്. മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് വിജയം നേരത്തെ സ്വന്തമാക്കിയിരുന്നു. 

Full View

സീസണിന്റെ തുടക്കത്തിൽ പന്ത്രണ്ടു മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് സിറ്റി വിജയിച്ചത്. എന്നാൽ ഗ്വാർഡിയോളയുടെ തന്ത്രങ്ങളിൽ ഉയിർത്തെഴുന്നേറ്റ ടീം പ്രതിസന്ധികളെ മറികടന്ന് മികച്ച പ്രകടനം പുറത്തെടുത്തു തിരിച്ചു വരികയായിരുന്നു. റൂബൻ ഡയസ് ഡിഫൻസിൽ കാഴ്ചവെച്ച പ്രകടനമാകും ഈ സീസണിലെ സിറ്റിയുടെ കിരീടത്തിൽ പ്രധാന പങ്കുവഹിച്ചത്. കൂടാതെ ഫിൽ ഫോഡൻ, ഗുൻഡോഗൻ, മഹ്‌റസ്, ഡി ബ്രൂയ്ൻ, സ്റ്റോൺസ് എന്നിവരും സിറ്റി വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. 

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News