ഫ്രാൻസിൻെറ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ പോഗ്​ബയില്ല

ശ​നി​യാ​ഴ്​​ച ക​സ​ഖ്​​സ്​​താ​നും അ​ടു​ത്ത​യാ​ഴ്​​ച ഫി​ൻ​ല​ൻ​ഡി​നു​മെ​തി​രെ​യാ​ണ്​ ഫ്രാ​ൻ​സിന്‍റെ വ​രും മ​ത്സ​ര​ങ്ങ​ൾ

Update: 2021-11-10 03:40 GMT
Editor : ubaid | By : Web Desk

ഫ്രഞ്ച് മധ്യനിര സൂപ്പര്‍ താരം പോൾ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഇനി ബൂട്ടണിയില്ലെന്ന് സൂചനകള്‍. ഫ്രഞ്ച് ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് ഇടയില്‍ താരത്തിന് പരിക്കേറ്റിരുന്നു. പരിക്ക് ഗൌരവമുള്ളതാണെന്നും രണ്ട് മാസത്തിലധികം പോഗ്ബ കളത്തിൽ ഉണ്ടാകില്ല എന്നാണ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങിനെയാണെങ്കില്‍ ജനുവരി ആകും പോഗ്ബ ഇനി ഫുട്ബോൾ കളിക്കാൻ. ജനുവരിയിൽ പോഗ്ബ ഫ്രീ ഏജന്റാകുന്നതിനാല്‍ പോഗ്ബ തിരിച്ചുവരുമ്പൊഴേക്ക് യുണൈറ്റഡില്‍ താരത്തിന്‍റെ ഭാവി എന്തായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. 

Advertising
Advertising

പരിശീലനത്തിനിടെ ഒരു ഷോട്ട് എടുക്കുന്നതിന് ഇടയിൽ തുടയെല്ലിന് പരിക്കേറ്റ പോഗ്ബ പെട്ടെന്ന് തന്നെ കളം വിടുക ആയിരുന്നു. പോഗ്ബ പരിശോധനകൾക്ക് ശേഷം ഫ്രാൻസ് ക്യാമ്പ് വിടാനും തീരുമാനിച്ചിരുന്നു. ശ​നി​യാ​ഴ്​​ച ക​സ​ഖ്​​സ്​​താ​നും അ​ടു​ത്ത​യാ​ഴ്​​ച ഫി​ൻ​ല​ൻ​ഡി​നു​മെ​തി​രെ​യാ​ണ്​ ഫ്രാ​ൻ​സിന്‍റെ വ​രും മ​ത്സ​ര​ങ്ങ​ൾ.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News