അബഹാനി ധാക്കയെ 3 -1ന് കെട്ടുകെട്ടിച്ച് മോഹൻ ബഗാൻ; എഎഫ്‌സി ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത

ആദ്യം ഗോളടിച്ച ബംഗ്ലാദേശ് ടീമിനെ സഹലടക്കം കളിച്ച സംഘം മറികടക്കുകയായിരുന്നു

Update: 2023-08-22 16:01 GMT

എഎഫ്‌സി കപ്പിന്റെ സൗത്ത് സോൺ പ്ലേ ഓഫ് മത്സരത്തിൽ അബഹാനി ധാക്കയെ 3-1ന് കെട്ടുകെട്ടിച്ച് മോഹൻ ബഗാൻ സൂപ്പർ ജയൻറ്‌സ്. ആദ്യ പകുതിയിൽ ഒരു ഗോൾ സമനിലയിൽ കുരുങ്ങി നിന്ന ശേഷം തിരിച്ചുവന്ന ടീം വിജയത്തോടെ എഎഫ്‌സി ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. ആദ്യ പകുതിയിൽ കോർണോലിസ് സ്റ്റുവാർട്ട് (17) ബംഗ്ലാദേശ് ടീമിനായി ആദ്യം ഗോളടിക്കുകയായിരുന്നു. എന്നാൽ ജാസൺ കമ്മിംഗ്‌സിലൂടെ (38) കൊൽക്കത്തൻ കരുത്തർ സമനില പിടിച്ചു.

Advertising
Advertising

രണ്ടാം പകുതിയിൽ അർമാൻഡോ സദികു (60) മിലാദ് ഷെയ്ഖ്(58 ഓൺഗോൾ) എന്നിവയിലൂടെ ടീം വിജയം കണ്ടെത്തുകയായിരുന്നു. മലയാളി താരം സഹൽ അബ്ദുസമദടക്കം കളിക്കാനിറങ്ങി. എഎഫ്‌സി കപ്പിന് യോഗ്യത നേടുന്ന മൂന്നാം ഇന്ത്യൻ ടീമായും മോഹൻ ബഗാൻ മാറി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News