ഈജിപ്ത് ഗോളടിച്ചു; മൊറോക്കോ ആരാധകന് ഹൃദയാഘാതം, ദാരുണാന്ത്യം

ഈജിപിത് രണ്ടാം ഗോൾ സ്‌കോർ ചെയ്ത ഉടനാണ് കളികണ്ടുകൊണ്ടിരുന്ന ആരാധകൻ കുഴഞ്ഞുവീണത്

Update: 2022-02-02 10:19 GMT

ആഫ്രിക്കൻ നാഷൻസ് കപ്പിൽ ഈജിപ്ത് മൊറോക്കോയെ തകർത്തതിന് പിറകെ മൊറോക്കോ ആരാധകന് ദാരുണാന്ത്യം. ഹൃദയാഘാതം മൂലമാണ് ആരാധകൻ മരിച്ചത്. ക്വാർട്ടർ ഫൈനലിൽ മൊറോക്കോക്കെതിരെ ഈജിപിത് രണ്ടാം ഗോൾ സ്‌കോർ ചെയ്ത ഉടനാണ് ടി.വി യിൽ കളികണ്ടുകൊണ്ടിരുന്ന ആരാധകൻ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണത്.

അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ആളുകൾക്ക് ആദ്യം കാര്യം മനസ്സിലായില്ല. ഉറക്കത്തിലേക്ക് വഴുതിവീണതാകാം എന്നാണ് അവര്‍  കരുതിയത്. എന്നാൽ അരമണിക്കൂർ കഴിഞ്ഞിട്ടും ആരാധകൻ ഉണരാത്തത് കണ്ട ആളുകൾ പെട്ടെന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എക്‌സ്ട്രാ ടൈമിൽ 100ാം മിനിറ്റിലാണ് ഈജിപ്ഷ്യൻ താരം ട്രെസഗ്വെ ഈജിപ്തിന്റെ രണ്ടാം ഗോൾ സ്‌കോർ ചെയ്തത്. മത്സരത്തിൽ ഈജിപിത് 2-1 ന് മൊറോക്കോയെ തോൽപ്പിച്ചിരുന്നു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News