വില ഇത്തിരി, ഫീച്ചറുകള്‍ ഒത്തിരി; കിടിലന്‍ സ്മാര്‍ട്ട്ഫോണുമായി പോക്കോ

പോക്കോയുടെ 'സി'പരമ്പരയിലുള്ള പുതിയ മോഡലാണ് പോക്കോ സി50

Update: 2023-01-03 12:46 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളുള്ള പോക്കോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പോക്കോ സി50 എന്നാണ് മോഡലിന്റെ പേര്. പോക്കോയുടെ 'സി'പരമ്പരയിലുള്ള പുതിയ മോഡലാണ് പോക്കോ സി50. മീഡിയടെക് ഹീലിയോയുടെ എസ്ഒസി പ്രൊസസറാണ് മോഡലിന് കരുത്ത് പകരുന്നത്. വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്പ്ലെയാണ് മറ്റൊരു ഹൈലൈറ്റ്. എ.ഐ പിന്തുണയുള്ള എട്ട് മെഗാപിക്സലിന്റെ ബാക്ക് ക്യാമറ, 5,000 എം.എ.എച്ച് ബാറ്ററി ബാക്ക് എപ്പ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. റെഡ്മിയുടെ എവണ്‍ പ്ലസ് മോഡലില്‍ മാറ്റങ്ങള്‍ വരുത്തിയുള്ളതാണ് സി50.

വില ഇങ്ങനെ:

രണ്ട് വാരിയന്റുകളിലാണ് സി50 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജ് വാരിയന്റുമുള്ള മോഡലിന് 6,499 രൂപയാണ്. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് വാരിയന്റുമുള്ള മോഡലിന് 7,299 രൂപയുമാണ് വില. ഫ്ളിപ്പ് കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്ത മോഡലുകള്‍ ലൈറ്റ് ഗ്രീന്‍, ബ്ലൂ കളറുകളിലുള്ളതാണ്. ജനുവരി 10 മുതല്‍ ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം. ഒക്ടോബറില്‍ റെഡ്മി എവണ്‍ പ്ലസ് ഇതെ വിലയിലുള്ള മോഡലുകളാണ് പുറത്തിറക്കിയിരുന്നത്.

പ്രത്യേകതകള്‍:

പോക്കോ സി50 സ്മാർട്ട്ഫോണിൽ 720x1600 പിക്സൽ റെസല്യൂഷനുള്ള 6.52 ഇഞ്ച് HD+ ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz ടച്ച് സാമ്പിൾ റേറ്റ് പിന്തുണയുണ്ട്.  രണ്ട് പിൻ ക്യാമറകളാണ് പോക്കോ സി50 സ്മാർട്ട്ഫോണിലുള്ളത്. 8 എംപി പ്രൈമറി ക്യാമറയടങ്ങുന്ന ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ് വില കുറഞ്ഞ ഫോണുകളുടെ വിഭാഗത്തിൽ മികച്ചതാണ്.  മുന്നില്‍ 5 എംപിയുടെതാണ് ക്യാമറ.  1080p 30fps റെസല്യൂഷനിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ പോക്കോ സി50 സ്മാർട്ട്ഫോണിലെ ക്യാമറകളിലൂടെ സാധിക്കും.

32 ജിബിയുടെ സ്റ്റോറേജാണ് ഉള്ളൂവെങ്കിലും മൈക്രോ എസ്.ഡി കാര്‍ഡ് വഴി 512ജിബി വരെ വര്‍ധിപ്പിക്കാനാകും. മറ്റു ഫോണുകളില്‍ ലഭിക്കുന്നത് പോലുളള കണക്ടീവിറ്റി സൗകര്യങ്ങളും സി50യില്‍ ലഭിക്കും.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News