ഡ്യൂറന്റ് കപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചാമ്പ്യൻസ്; ഡയമണ്ട് ഹാർബറിനെതിരെ 6-1 ജയം
നിലവിലെ ചാമ്പ്യൻമാരാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
Update: 2025-08-23 15:42 GMT
കൊൽക്കത്ത: തകർപ്പൻ ജയത്തോടെ ഡ്യൂറന്റ് കപ്പ് നിലനിർത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കലാശപ്പോരാട്ടത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ഡയമണ്ട് ഹാർബർ എഫ്‌സിയെയാണ് തോൽപ്പിച്ചത്.
ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലായിരുന്ന നിലവിലെ ചാമ്പ്യൻമാർ രണ്ടാം പകുതിയിൽ നാല് ഗോൾ കൂടി നേടി പട്ടിക പൂർത്തിയാക്കുകയായിരുന്നു. അഷീർ അക്തർ(30), പാർഥിബ്(45+1), തോയ് സിങ്(50), ജയ്‌റോ ബസ്താര(81), ഗയ്റ്റിയൻ(86), അലാദ്ദീൻ അജാരെ(90+4) എന്നിവരാണ് ലക്ഷ്യംകണ്ടത്. 1991ന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമായിരിക്കുകയാണ് നോർത്ത് ഈസ്റ്റ്