എതിർ ടീം മൈതാനത്തേക്ക് ഡ്രോൺ പറത്തിയ കാനഡക്ക് എട്ടിന്റെ പണി; പരിശീലകന് വിലക്കും ടീമിന് പിഴയും

കാനഡ ടീമിന്റെ ആറു പോയന്റ് വെട്ടികുറക്കുയും ഫുട്‌ബോൾ അസോസിയേഷന് 1.89 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു.

Update: 2024-07-28 07:12 GMT
Editor : Sharafudheen TK | By : Sports Desk

പാരീസ്: പാരീസ് ഒളിംപിക്‌സിലെ ഡ്രോൺ വിവാദത്തിൽ കാനഡ ഫുട്‌ബോൾ ടീമിന് വൻതുക പിഴയും പരിശീലകന് വിലക്കും. ന്യൂസിലാൻഡ് വനിതാ ടീം പരിശീലിക്കുന്ന മൈതാനത്തിന് മുകളിലൂടെയാണ് ഡ്രോൺ പറത്തിയത്. കാനഡ വനിതാ ഫുട്‌ബോൾ ടീം പരിശീലൻ ബെവ് പ്രീസ്റ്റ്മാനെ ഒരുവർഷത്തേക്കാണ് ഫിഫ വിലക്കിയത്. ഒളിംപിക്‌സിൽ കാനഡ ടീമിന്റെ ആറു പോയന്റും വെട്ടികുറച്ചു.  ഫുട്‌ബോൾ അസോസിയേഷന്(സി.എസ്.എ) 1.89 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു.

Advertising
Advertising

സംഭവം വിവാദമായതോടെ ഇംഗ്ലീഷ് പരിശീലകനെ കാനഡ ഫുട്‌ബോൾ അസോസിയേഷൻ നേരത്തെ തന്നെ മാറ്റിനിർത്തിയിരുന്നു. സംഭവത്തിൽ ന്യൂസിലാൻഡ് ഒളിംപിക് കമ്മിറ്റി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് പരാതി നൽകിയതോടെയാണ് നടപടിയിലേക്ക് നീങ്ങിയത്.  വനിത ടീമിന്റെ പരിശീലന സെഷനിലേക്ക് ഡ്രോൺ ക്യാമറ അയച്ച് വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് ആരോപണം. ഫുട്‌ബോൾ ചരിത്രത്തിലെ അപൂർവ്വ സംഭവമായാണ് ഇത് വിലയിരുത്തുന്നത്. എതിർ ടീമിന്റെ പരിശീലക മൈതാനത്തേക്ക് ഡ്രോൺ പറത്തിയതിലൂടെ കാനഡ കടുത്ത ചട്ടലംഘനമാണ് നടത്തിയതെന്നാണ് ഫിഫയുടെ കണ്ടെത്തൽ. കാനഡ ഫുട്‌ബോൾ ടീമിനൊപ്പമുള്ള സംഘത്തിലെ അംഗമാണ് ഡ്രോൺ പറത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News