നേഷൻസ് ലീഗിൽ ഇന്ന് കലാശപ്പോരാട്ടം; റൊണാൾഡോയും യമാലും നേർക്കുനേർ

സ്‌പെയിൻ ഫ്രാൻസിനെയും പോർച്ചുഗൽ ജർമനിയേയും തോൽപിച്ചാണ് ഫൈനലിലെത്തിയത്

Update: 2025-06-08 12:44 GMT
Editor : Sharafudheen TK | By : Sports Desk

മ്യൂണിക്ക്: യുവേഫ നേഷൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് പോർച്ചുഗലും സ്‌പെയിനും നേർക്കുനേർ. അർധരാത്രി രാത്രി 12.30ന് മ്യൂണിക്കിലെ അലയൻസ് അരീനയിലാണ് ആവേശപ്പോരാട്ടം. 40 കാരൻ ക്രിസ്റ്റിയാനോ റൊണാൾഡോയും 17 കാരൻ ലമീൻ യമാലും ആദ്യമായി നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

  നിലവിലെ ചാമ്പ്യൻമാരായ സ്പാനിഷ് പട രണ്ടാം കിരീടം തേടിയാണ് ഇറങ്ങുന്നത്. പ്രഥമ നേഷൻസ് ലീഗിൽ മുത്തമിട്ട പറങ്കിപടയും രണ്ടാം കിരീടമാണ് സ്വപ്‌നംകാണുന്നത്. അത്യന്തം ആവേശകരമായ മത്സരത്തിൽ 5-4ന് ഫ്രാൻസിനെ തകർത്താണ് സ്‌പെയിൻ കലാശക്കളിക്ക് യോഗ്യതനേടിയത്. ജർമൻ പടയെ അവരുടെ നാട്ടിൽ തോൽപിച്ച ആത്മവിശ്വാസത്തിലാണ് റോണയും സംഘവും മ്യൂണിക്കിൽ ഇറങ്ങുന്നത്. മധ്യനിരയിൽ വിറ്റീഞ്ഞ-പെഡ്രി പോരാട്ടവും ആരാധകർ പ്രതീക്ഷയോടെയാണ് കാണുന്നത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News