മ്യൂണിക്കിൽ ഇന്റർ മിലാനെ തകർത്ത് പി.എസ്.ജിക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം

ഡിസൈർ ഡൂയെ ഇരട്ടഗോളുകൾ (20, 63ാം മിനിറ്റുകൾ) നേടിയപ്പോൾ അശ്റഫ് ഹക്കീമി (12), ക്വരത്സ്‌ഖേലിയ (73), മയൂലു (86) എന്നിവരാണ് പി.എസ്.ജിയുടെ മറ്റു സ്കോറർമാർ.

Update: 2025-06-01 04:05 GMT
Editor : ubaid | By : Web Desk

ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് പാരീസ് സെന്റ് ജെർമെയ്ൻ. ഫൈനലിൽ നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്റർ മിലാനെ ഏകപക്ഷീയമായി 5-0ന് തകർത്താണ് പി.എസ്.ജിയുടെ ചരിത്രനേട്ടം. ഡിസൈർ ഡൂയെ ഇരട്ടഗോളുകൾ (20, 63ാം മിനിറ്റുകൾ) നേടിയപ്പോൾ അശ്റഫ് ഹക്കീമി (12), ക്വരത്സ്‌ഖേലിയ (73), മയൂലു (86) എന്നിവരാണ് പി.എസ്.ജിയുടെ മറ്റു സ്കോറർമാർ. വമ്പൻതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ ക്ലബിനായി ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാൻ കഴിയാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലൂയി എന്റിക്വെയുടെ കീഴിൽ ടീം സ്വന്തമാക്കിയത്.

Advertising
Advertising

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് പി.എസ്.ജി ആയിരുന്നു. 12ാം മിനിറ്റിൽ ഹക്കീമിയാണ് ഗോളടിമേളത്തിന് തുടക്കമിട്ടത്. കൗമാര താരം ഡെസിറെ ഡൂയെ നൽകിയ ഒരു മികച്ച ക്രോസിൽ നിന്നായിരുന്നു ഹകീമിയുടെ ഗോൾ. അധികം വൈകാതെ ഡൂയെ ഗോളും നേടി. ഡെംബലെ നൽകിയ ക്രോസ് തകർപ്പനൊരു വോളിയിലൂടെ 19കാരൻ വലയിലാക്കി. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ ഡൂയെ സ്വന്തമാക്കി. 63-ാം മിനിറ്റിൽ ഡൂയെ തന്റെ രണ്ടാം ഗോളും നേടിയതോടെ മത്സരം പി.എസ്.ജി വിജയമുറപ്പിച്ചു. മികച്ച മുന്നേറ്റത്തിനൊടുവിൽ വിറ്റീഞ്ഞ നൽകിയ പാസ് ഡൂയെ വലയിലേക്ക് അനായാസം പ്ലേസ് ചെയ്തു. 73–ാം മിനിറ്റിൽ ക്വരത്സ്‌ഖേലിയ കൂടി ഗോൾ നേടിയതോടെ പി.എസ്.ജി വിജയം ഉറപ്പിച്ചു, 86ാം മിനിറ്റിൽ പകരക്കാരൻ സെന്നി മയുലുവും ഗോൾ നേടിയതോടെ പി.എസ്.ജിക്ക് അഞ്ചു ഗോളിന്‍റെ ലീഡ്. ഫൈനൽ വിസിൽ മുഴങ്ങിയതോടെ പി.എസ്.ജി താരങ്ങളുടെ വിജയാഘോഷം.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News