40 റിയാലിന് ടിക്കറ്റ്: 32 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ഖത്തര്‍ ലോകകപ്പ്

ഖത്തര്‍ താമസരേഖയുള്ളവര്‍ക്ക് 40 റിയാലിന്(800 ഇന്ത്യന്‍ രൂപ) ടിക്കറ്റ് ലഭിക്കും. ഫൈനലിനാണ് ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ളത്

Update: 2022-01-19 11:34 GMT
Editor : rishad | By : Web Desk

32 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ഖത്തര്‍ ലോകകപ്പ്. ഖത്തര്‍ താമസരേഖയുള്ളവര്‍ക്ക് 40 റിയാലിന്(800 ഇന്ത്യന്‍ രൂപ) ടിക്കറ്റ് ലഭിക്കും.  ഫൈനലിനാണ് ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ളത്. 5850 റിയാലാണ്(ഒരു ലക്ഷത്തിന് മുകളിൽ) ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. ഇന്ത്യന്‍ സമയം 3.30 മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഖത്തര്‍ സമയം ഒരുമണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.  

ലോകകപ്പ് ടിക്കറ്റുകൾ ലഭ്യമാവുക താരതമ്യേന കുറഞ്ഞ നിരക്കിൽ

ഉദ്ഘാടന മത്സരം

കുറഞ്ഞ നിരക്ക്: 200 റിയാൽ (4,000 രൂപ)

Advertising
Advertising

കൂടിയ നിരക്ക്: 2250 റിയാൽ (45,000 രൂപ)

ഫൈനൽ

കുറഞ്ഞ നിരക്ക്: 750 റിയാൽ (15,000 രൂപ)

കൂടിയ നിരക്ക്: 5850 റിയാൽ (1.20 ലക്ഷം രൂപ)

ഗ്രൂപ്പ് മത്സരങ്ങൾ

കുറഞ്ഞ നിരക്ക്: 250 റിയാൽ (5,000 രൂപ)

കൂടിയ നിരക്ക്: 800 റിയാൽ (16,000 രൂപ)

- ഖത്തറിൽ താമസരേഖയുള്ളവർക്ക് ഗ്രൂപ്പ് മത്സരങ്ങൾ 40 റിയാലിന് (800 രൂപ) കാണാം

more to watch

Full View



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News